അങ്കം-5 രംഗം-2
അന്നാൾനല്ലക്ഷരനിലവിടാനെത്രഞാൻബുദ്ധിമുട്ടീ
യെന്നലോർഹെപരാമതുപെരുംകൂറൊടെന്നെത്തുണച്ചൂ 308
ഞാനെഴുതിയതിന്റെ ഫലമെന്തെന്നറിയണോ?
ഹൊ- വേണം തിരുമനസ്സേ!
ഹാം- ഇംക്ലാന്റു രാജാവ അദ്ദേഹത്തിന്റെ വിശ്വസ്തനാകകൊണ്ടും അവർ തമ്മിലുള്ള സ്നേഹം പനയുടെ മാതിരി പുഷ്ടിയോടുകൂടി വർദ്ധിച്ചുകൊണ്ടിരിക്കേണ്ടതാകകൊണ്ടും സമാധാനം അവരുടെ മദ്ധ്യത്തിലിരുന്ന അവർ തമ്മിലിള്ള ഐക്യത്തിന്ന ഒരു കൂട്ടുകണ്ണിയായി തീരേണ്ടതാകകൊണ്ടും ഇങ്ങിനെ ഗൗരവമുള്ള അനവധി "കൊണ്ടും" കൊണ്ട ഇതിന്റെ സാരം വായിച്ചു ക്ഷണത്തിൽ അധികം ഒട്ടും ആലോചിക്കാതെ ൟ എഴുത്തുകൊണ്ടു ചെല്ലുന്നവരെ, അവരുടെ പാപങ്ങളെ പുരോഹിതനോടു സമ്മതിച്ചു മോചനം വരുത്തുവാൻപോലും ഇടകൊടുക്കാതെ; കൊല്ലേണ്ടതിന്നു രാജാവിന്റെ താല്പർയ്യമായ ഒരു പ്രാർത്ഥന.
ഹൊ- ഇതെങ്ങിനെയാണ മുദ്രവെച്ചത്?
ഹാം- ആ അതിലും ദൈവേച്ഛയുണ്ടായിരുന്നു. ഡന്മാർക്കു രാജ മുദ്രയുടെ ആകൃതിയിൽ ഉണ്ടാക്കിയിരുന്നു എന്റെ അച്ഛന്റെ ഒരു മുദ്രമോദിരം എന്റെ മടിശ്ശീലയിലുണ്ടായിരുന്നു. മറ്റേതിന്റെ മാതിരി ൟ കല്പനായും, ഒപ്പും മുദ്രയും വെച്ചു മടക്കി മാറ്റിയതൊരിക്കലും അറിയാത്ത വിധത്തിൽ ഭദ്രമായി വെച്ചു. പിറ്റേദിവസമായിരുന്നു ഞങ്ങളുടെ കപ്പൽ യുദ്ധം. ഇവിടുന്നങ്ങോട്ടുള്ളതൊക്കെ തനിക്കു നിശ്ചയമുണ്ടല്ലോ.
ഹൊ- അപ്പോൾ റോസങ്കാൻസ്സും ഗിൽഡറൻസ്മർനും അതിനു പോയി അല്ലേ?
ഹാം- എന്താഹേ! ൟ ഉദ്യോഗത്തിന്ന അവർ മോഹിച്ചിരുന്നു. അവരെ അങ്ങിനെ ചെയ്തതിൽ എനിക്ക ഒട്ടും കഷ്ടം തോന്നുന്നില്ല. അവരെ നാശം അവരുടെ സ്വന്തം കൃത്രിമപ്രവൃത്തികൊണ്ടുണ്ടായതാണ.
ചിത്തേധൈയ്യം, ഭുജബല,മിതില്ലാത്തവൻമല്ലടിക്കും
ശക്തന്മരാമിരിവരുടെയാക്കൂർത്തശസ്രങ്ങളുടേയും.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |