താൾ:Hamlet Nadakam 1896.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാംലെറ്റ നാടകം

ടെയായിരുന്നു. എത്ര പ്രാവശ്യമെന്നിനിക്കു നിശ്ചയമില്ല. തന്റെ പരിഹാസമൊക്കെയെവിടെയാണിപ്പോൾ? തന്റെ കളികളും സംഗീതവും മേശ മുഴുവൻ ചിറികൊണ്ടു മുഴുകിക്കുവാൻ തക്ക ഹാസ്യചാതുർയ്യവും എവിടെ? ഇപ്പോൾ തന്റെ ചിറിയെ പരിഹസിപ്പാനാരും ഇല്ല. തീരെ അധോദൃഷ്ടിയായിരിക്കുന്നുവെല്ലോ എന്റെ പ്രിയയുടെ മുറിയിൽ പ്പോയി, ഒരിഞ്ചു കനത്തിൽ മുഖത്തു ചായം തേച്ചാലും ൟ ആകൃതിയിൽ അവളാവുമെന്നു പറയൂ. അതു തുച്ഛമാണെന്നവളെ ധരിപ്പിക്കു. ഹെറേഷ്യോ! ഇത ഒന്നു പറയൂ.

ഹൊ- എന്താതു തിരുമനസ്സേ!

ഹാം-- ൟ മാതിരിയായിരുന്നു അലക്സന്റെർ കുഴിച്ചിട്ടതിന്നു ശേഷമെന്നു വിചാരിക്കുന്നുണ്ടോ?

ഹൊ--അങ്ങിനെ തന്നെയാണ.

ഹാം-- ഇത്ര നാറ്റവും അപ്പാ! (കപാലം താഴത്തിടുന്നു.)

ഹൊ- അങ്ങിനെ തന്നെയാണ തിരുമനസ്സേ.

ഹാം-- നാം എന്തെല്ലാം ചീത്തവിധമായ ഉപയൊഗത്തിന്നു മണ്ണായിട്ടു മടങ്ങിപ്പോകുന്നു. ഹൊറേഷ്യോ അലക്കസാന്റെറിന്റെ മണ്ണ ഒരു വീപ്പകുറ്റിയുടെ ഓട്ട അടച്ചു കാണുന്നതുവരെയുള്ള അതിന്റെ ഗതിയെ ക്രമമായി എന്തുകൊണ്ടു നമ്മുടെ ആലോചനക്കു കണ്ടു പിടിച്ചുകൂടാ?

ഹൊ- അങ്ങിനെ ആലോചിക്കുന്നത ഒരു നിഷ്ഫലമായ ആലോചനയാണ.

ഹാം-- അല്ല ലേശംപോലുമല്ല. എന്നാൽ ഇങ്ങിനെ അതിശയോക്തി കൂടാതെ അദ്ദേഹത്തിന്റെ ഗതി നോക്കി പോവാം. അലക്സാന്റെർ മരിച്ചു. അലക്സന്റരെ കുഴിച്ചിട്ടു. അലക്സാന്റർ പൊടിയായി പൊടി മണ്ണാണ. മണ്ണു കൊണ്ടാണ നാം കളിമണ്ണുണ്ടാക്കുന്നത. അദ്ദേഹം മാറി തീർന്ന ആ കളിമണ്ണ് കൊണ്ട എന്തുകൊണ്ട മദ്യം നിറച്ചതായ വീപ്പക്കുഴൽ അടച്ചു കൂടാ?

മേശ= ശാപ്പാടിന്ന് ഒരുക്കിവെച്ചിട്ടുള്ള മേശ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/164&oldid=160520" എന്ന താളിൽനിന്ന് ശേഖരിച്ചത്