Jump to content

താൾ:Hamlet Nadakam 1896.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

157

അങ്കം-5 രംഗം 1

ക്കുഴി കുത്തുന്നവനായിട്ടിവിടെ മുപ്പതു കൊല്ലമായി.

ഹാം വീയ്യുന്നതിന്നു മുമ്പായി ഒരു മനുഷ്യൻ എത്രകാലം മണ്ണിൽ കിടക്കും?

ഒന്നാ- സത്യായിട്ടും, കുഴിച്ചിടുക കഷ്ടിച്ചു കഴിയും എന്ന നിലയിൽ ഇപ്പോഴുള്ള വസൂരി പിടിച്ചു ചത്ത അനവധി ശവങ്ങളെപ്പോലെ മരിക്കുന്നതിനു മുമ്പു തന്നെ ചീഞ്ഞിട്ടില്ലെങ്കിൽ, അവനെട്ടൊമ്പതുകൊല്ലം നില്ക്കും. തോൽ കൂറെക്കിടക്കുന്ന ഒരുവൻ ഒമ്പതുകൊല്ലം നില്ക്കും.

ഹാം- മറ്റുള്ളവരെക്കാൾ ആയാൾക്കെന്താ അധികം?

രന്നാ- എന്താണെന്നൊ? അവന്റെ വ്യാപാരംകൊണ്ട അവന്റെ തോൽ നല്ലവണ്ണം കറക്കീടുന്നു. അപ്പോൾ അവൻ വളരെ കാലത്തേക്കു വെള്ളം പുറത്താക്കുന്നു. നിങ്ങളുടെ നീരാണ നിങ്ങളുടെ ശരീരത്തിന്റെ മുഖ്യമായ ശത്രു ഇതാ ഒരു തലയോട. ഇതു മണ്ണിൽ ഇരുപത്തിമൂന്നു കൊല്ലമായി കിടക്കുന്നു.

ഹാം- ആരുടെയായിരുന്നു അത?

ഒന്നാം- അതൊരു ദാസിപുത്രനായ ഭ്രാന്തന്റേതായിരുന്നു. അതാരുടേതാണെന്നണ നിങ്ങൾ വിചാരിക്കുന്നത?

ഹാം- ഇല്ല എനിക്കു നിശ്ചയമില്ല.

ഒന്നാ- ഒരു ഭ്രാന്തക്കള്ളനെപ്പോലെ അവൻ നശിക്കട്ടെ. എന്റെ തലക്കു ഒരിക്കൽ ഒരു ഗ്ലാസ്സ് റിനിഷമദ്യം ഒഴിക്കുകയുണ്ടായി. രം മണ്ട രാജാവിന്റെ വിദൂഷകനായിയിരുന്നു"യാറിക്കിന്റെ"മണ്ടയാണ.

ഹാം- ഇതോ?

ഒന്നാ- ഇതു തന്നെ.

ഹാം- ഞാൻ നോക്കട്ടെ (കപാലമെടുക്കുന്നു) കഷ്ടം! സാധുവായ യാറിക്കെ! ഞൻ ഇയ്യാളെ അറിഞ്ഞിരുന്നു. ഹൊറേഷ്യൊ. നല്ല ഫലിതക്കരനും വിശേഷമായ മനോധൎമ്മമുള്ളവനുമായിരുന്നു. ആയാൾ എന്നെ ഒരായിരം പ്രാവശ്യം പുറത്തേറ്റീട്ടുണ്ട. ഇപ്പോൾ എന്റെ മനസ്സിൽ എത്ര വെറുപ്പായി തോന്നുന്നു. അതു വിചാരിക്കുമ്പോൾ എനിക്കു മനംമറിയുന്നു. ഞാൻ ചുംബിച്ചിരുന്ന ആ ചുണ്ടുകൾ ഇവി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/163&oldid=160519" എന്ന താളിൽനിന്ന് ശേഖരിച്ചത്