Jump to content

താൾ:Hamlet Nadakam 1896.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാംലെറ്റനാടകം

കല്ലറയുണ്ടാക്കുന്നവരും അല്ലാതെ പണ്ടത്തെ യോഗ്യരില്ല. അവർ ആദാമിന്റെ പ്രവൃത്തിയെ നടത്തി വരികയാണ.

രണ്ടാ--അദ്ദേഹം യോഗ്യനായിരുന്നുവോ?

ഒന്നാ-- ഒന്നാമതായുധങ്ങൾ ധരിച്ചതദ്ദേഹമാണ.

രണ്ടാ-- അദ്ദേഹത്തിന്നൊന്നുമുണ്ടായിരുന്നില്ലെല്ലൊ.

ഒന്നാ-എന്താ താനന്ന്യമതക്കാരനാ? താനെങ്ങിനെയാണ വേദം മൻസ്സിലാക്കുന്നത്? വേദത്തിലില്ലെ ആദാം കഴിച്ചു എന്ന. ആയുധമില്ലാതെ എങ്ങിനെ കഴിക്കും? ഞാൻ തന്നോടു വേറെ ഒന്നു ചോദ്'ക്കട്ടെ. അതിന്നു ശരിയായ സമാധാനം പറയുന്നില്ലെങ്കിൽ താനൊരു ...യാണെന്നു സമ്മതിക്കു.

രണ്ടാ- പോടൊ.

ഒന്നാ- കൽപ്പണിക്കരൻ,കപ്പൽ പണിക്കാരൻ, ആശാരി ഇവരേക്കാളധികം ഉറപ്പോടുകൂടി പണിചെയ്യുന്നവനാരാണ?

രണ്ടാ- തൂക്കുമരമുണ്ടാക്കുന്നവൻ എന്തുകൊണ്ടെന്നാൽ അത ഒരരായിരം കുടിയന്മാർ. മരിച്ചിട്ടും ഇരിക്കുന്നു.

ഒന്നാ-- സത്യമായിട്ടും ആ ഫലിതം എനിക്കു നല്ലവണ്ണം ബോധിച്ചു. തൂക്കുമരം നല്ല യോജിപ്പുണ്ട. എന്നാലെങ്ങിനെയാണതെന്നൊ? ദോഷം ചെയ്യുന്നവർക്കതു നല്ലവണ്ണം പറ്റും. പള്ളീയേക്കളധികം ഉറപ്പോടുകൂടിയാണ തൂക്കുമരമുണ്ടാക്കുന്നതെന്നു പറയുമ്പോൾ താൻ പാപം ചെയ്യുന്നു. അതുകൊണ്ടു തൂക്കുമരം തനിക്കു നല്ല യോജിപ്പുണ്ട. ഒന്നും കൂടി ശ്രമിച്ചാട്ടെ.

രണ്ടാ-ആരാ കൽപ്പണിക്കാരൻ, കപ്പൽ പണിക്കാരൻ, ആശാരി ഇവരേക്കാളുറപ്പോടുകൂടി പണി ചെയ്യുന്നത്?

ഒന്നാ- ആ! അതെന്നോടു പറഞ്ഞു തന്റെ ഭാരം തീക്കും.

രണ്ടാ- ഇപ്പോൾ ഞാൻ മേരിയമ്മയാണ സത്യം. പറയാം.

ഒന്നാ- എന്നാൽ കാണട്ടെ.

രണ്ടാ-എനിക്കു പറവാൻ വയ്യാ. (ഹാ‌ലെറ്റും ഹൊറേഷ്യാവും കുറച്ചു ദൂരത്തു പ്രവേശിക്കുന്നു.)

ഒന്നാ--അതിന്നു വേണ്ടി തന്റെ തലച്ചോറിനെ അധികം


ആദാം=ആദിമൻഷ്യൻ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/158&oldid=160514" എന്ന താളിൽനിന്ന് ശേഖരിച്ചത്