താൾ:Hamlet Nadakam 1896.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അങ്കം-5-രംഗം-1


ടെ കാർയ്യത്തിൽ ക്രിസ്തുമതപ്രകാരമുള്ള സംസ്കാരമാവാമെന്നു തീർച്ചപ്പെടുത്തിയിരിക്കുന്നു.

ഒന്നാ-സ്വയം രക്ഷക്കുവേണ്ടി അവൾ മുങ്ങിചത്തല്ലാതെ അതെങ്ങിനെയാ പാടുള്ളത?

രണ്ടാ--എന്താ? അതങിനെയാണെന്നു കണ്ടിരിക്കുന്നു.

ഒന്നാ- അത ആത്മദ്രോഹത്തിന്നായിരിക്കണം, അല്ലാതെവരില്ല. ഇങ്ങിനെയാണ. ഞാൻ അറിഞ്ഞും കൊണ്ടു മുങ്ങിച്ചത്താൽ അതൊരു ക്രിയയായി. ഒരു ക്രിയക്കു മൂന്നാംശമുണ്ട. അതു ചെയ്യുക, പ്രവൃത്തിക്കുക, കാട്ടുക. അതുകൊണ്ടാൾ അറിഞ്ഞുംകൊണ്ട മുങ്ങിച്ചത്തു.

രണ്ടാ--അങ്ങിനെയല്ല. എടൊ! ഗ്ദവക്കുഴി കത്തുന്ന മൂപ്പരേ കേട്ടോളു.

ഒന്നാ- വരട്ട ഇവിടെ ഇതാ വെള്ളം; നല്ലത. ഇവിടെ ഇതാ ആൾ നിൽക്കുന്നു. ശരി. ആ ആൾ ആ വെള്ളത്തിൽ പോയി മുങ്ങിച്ചത്താൽ മനഃപൂർവ്വമായാലും അല്ലെങ്കിലും അവൻ പോവും. അതു മനസ്സിലാക്കു. എന്നാൽ ആ വെള്ളം അവന്റെ അടുക്കലേക്കു വന്ന അവനെ മുക്കുന്നതായാൽ അവൻ തന്നെത്താൻ മുങ്ങി പാവുകയാവില്ല. അപ്പോൾ തന്റെ മരണത്തിൽ അവൻ കുറ്റക്കാരനല്ലാത്തതുകൊണ്ട അവന്റെ സ്വന്തം ജീവനെ ക്ഷയിപ്പിക്കുന്നില്ല.

രണ്ടാ--ഇതു നിയമമാണോ?

ഒന്നാ-ഹൊ മേരിയമ്മയാണ സത്യം. അതങ്ങിനെയാണ. ക്രൗണരുടെ വിസ്താരനിയമമാണ.

രണ്ടാ- ഇതിന്റെ സൂക്ഷമം അറിയണോ? ഇവളൊരു കുലീനയല്ലെങ്കിൽ കിസ്തുമതസമ്പ്രദായത്തിലുള്ള ഒരു സംസ്കാരം ഇവൾക്കുണ്ടാവില്ല.

ഒന്നാ- അതു താൻ സത്യമാണ പറയുന്നത. വലിയ ആളുകൾക്കു അവരുടെ സഹജീവികളായ മറ്റുള്ളവരെപ്പോലെ അല്ലാതെ, മുങ്ങിച്ചാവാനും തൂങ്ങിമരിപ്പാനും, ൟ ലോകത്തിൽ സ്വാതന്ത്ര്യമുണ്ടാകുന്നതാണ് അധികം കഷ്ടം. വരു!എന്റെ കയ്ക്കോട്ടെടുക്കട്ടെ. തോട്ടക്കാരും, കഴിക്കുന്നവരും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/157&oldid=160513" എന്ന താളിൽനിന്ന് ശേഖരിച്ചത്