താൾ:Hamlet Nadakam 1896.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധിച്ചു നോക്കില്ല. അപ്പോൾ എളുപ്പത്തിൽ അല്ലെങ്കിൽ കുറച്ചു വിദ്യയെടുത്ത് ഒറയില്ലാത്ത ഒരു വാൾ തനിക്കെടുക്കാം. എന്നിട്ടു ചതിയായി ഒരു കത്തുകൊണ്ട്ച്ഛന്നുപകരം വിട്ടാം

ലെ- ഞാനതു ചെയ്യും. അതിനായിട്ടു ഞാനെൻറെ വാൾമെഴുക്കിടട്ടെ. ഒരു മുറിവൈദ്യനോടു ഞാനൊരു തൈലം വാങ്ങിട്ടുണ്ട്. അതു വലിയ വിഷമാണ്. അതിൽ മുക്കിയ ഒരു കത്തികൊണ്ടു വാർന്നു. രക്തം പുറപ്പെടുവിച്ചാൽ കൂടി, ചന്ദ്രൻറെ കീഴിലുള്ള ശക്തിയോടുകൂടിയ എല്ലാ സിദ്ധൌഷധങ്ങളിൽ നിന്നും ശേഖരിച്ചിട്ടുള്ള അപൂർവ്വമായ പോൾട്ടീസ്സിന്നുപോലും മരണത്തിൽനിന്നു വിടുത്തുവാൻ കഴികയില്ല. ഞാൻ അദ്ദേഹത്തിൻറെ തൊലി കുറച്ചു വന്നാൽ അതുകൊണ്ടു മരണമുണ്ടാവത്തക്കവിധം രം വിഷത്തിൽ എൻറെ വാൾ മുക്കും.

ജൊ-നമുക്കിതിനെപ്പറ്റി എനിയുമാലോചിക്കുക. നമ്മുടെ ഉദ്ദേശത്തിന്ന് അനുകൂലിക്കത്തകവിധം സൗകര്യമുള്ള സമയവും വഴികളും നോക്കുക. ഇതിൽ പിഴച്ച നമ്മുടെ സാമർത്ഥ്യക്കുറവു നിമിത്തം നമ്മുടെ ഉദ്ദേശ്യം വെളിപ്പെടുന്നതാണെങ്കിൽ ഇതിന്നു പുറപ്പെടാതിരിക്കുന്നതാണഅ ഗുണം. അതുകൊണ്ട് രം കാര്യം ശ്രമിക്കുന്പോൾ ചിന്നിപ്പോയാൽ സഹായിപ്പാനായി ഒരു കരുതൽ വേണം. നില്ക്കട്ടെ ഞാൻ നോക്കട്ടെ. തൻറെ വിരുതിന്മേൽ ഞാൻ വാതു വെക്കട്ടെ- ഞാനൊന്നു കണ്ടിട്ടുണ്ട്. നിങ്ങളുടെ കളിയിൽ ഉഷ്ണംകൊണ്ട് ദാഹിച്ച്-അതിന്ന് തൻറെ തിരിക്കലം വളക്കലും കഴിയുന്നേടത്തോളം ശക്തിയോടുകൂടിയായിരിപ്പാൻ മനസ്സിരുത്തണം. ആയാൾ വെള്ളം ചോദിക്കുന്പോഴക്ക് ഞാൻ ഒരു പാനം കപ്പു തെയ്യാറാക്കിക്കളയാം. ആയാൾ ഒരു സമയം തൻറെ വിഷമയമായ വാളിൻറെ മുനയിൽ നിന്നൊഴിഞ്ഞ് പോയാലും അതൊന്നു മോന്തിയാൽ നമ്മുടെ ഉദ്ദേശ്യം അവിടെ സാധിക്കും. (രാഞ്ജിപ്രവേശിക്കുന്നു) എന്താ ഇപ്പോൾ സൌഭാഗ്യവതിയായ രാജ്ഞി?

ചന്ദ്രൻ ഔഷധി നാഥനാണെല്ലൊ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/154&oldid=160512" എന്ന താളിൽനിന്ന് ശേഖരിച്ചത്