താൾ:Hamlet Nadakam 1896.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


146

ഹാംലെറ്റനാടകം


ലെ- എന്റെ പ്രാണനാണ സത്യം ലേമണ്ടാണ.

രാജാ- അയാൾ തന്നെ.

ലെ- ഞാനായാളെ നല്ലവണ്ണമറിയും. ആയാൾ എല്ലാജാതിക്കാരുടെയും കണ്ഠാലങ്കാര ആഭാരണവും ശിരോരത്നവും ആണ.

രാജാ- അയാൽ, തന്നെ സ്തുതിച്ചു. തന്റെ തടവിനുള്ള ശാസ്ത്രനൈപുണ്യത്തെയും അഭ്യാസത്തെയും പറ്റിയും പ്രത്യേകിച്ചും തന്റെ ഖൾഗാഭ്യാസത്തെകുറിച്ചും വളരെ കേമമായി സ്തുതിച്ചു തന്നോടെതിരിടുവാൻ ഒരുത്തനുണ്ടെങ്കിൽ ഒരു വിശേഷകാഴ്ച തന്നെയായിരിക്കുമെന്നു പറഞ്ഞു. അവരുടെ കൂട്ടത്തിലുള്ള ആയുധഭ്യാസക്കാരോടു താൻ നേരിടുന്നതായാൽ അവൎക്കു കളിയാവട്ടെ, കരുതലാവട്ടെ, കണ്ണാവട്ടെ ഉണ്ടാവില്ലെന്ന അയാൽ സത്യം ചെയ്തു. ഹെ! ആയാളുടെ രം വിവരണം; തന്നൊടുകൂടി കളിപ്പാറാവാൻ താൻ വേഗം മടങ്ങിയെത്താൻ മോഹിച്ചു പ്രാൎത്ഥിക്കുകയല്ലാതെ വേറെ ഒന്നും ചെയ് വാൻ വയ്യാത്ത വിധത്തിൽ അസൂയകൊണ്ടു ഹാം ലെറ്റിനെ വിഷപ്പെടുത്തി. ഇപ്പോളതുകൊണ്ട-

ലെ- എന്താ അതുകൊണ്ടു സ്വാമി?

രാജാ- ലെട്ടീസ്സെ!

തത്താതനിൻപ്രിയമിയന്നവനോഅതോനീ
ചിത്രത്തിലുള്ളൊരതിദുഃഖതനെന്നപോലെ
ചിത്തംവിനാവ്യസനഭാവനയെപ്പുറത്തു
വൃത്തിക്കുകാട്ടുമൊരുന്നന്മുഖമാത്രമാണോ

ലെ- എന്തിനാ ഇവിടുന്നിതു ചോദിക്കുന്നത?

രാജാ- തന്റെ അച്ഛനെ താൻ സ്നേഹിച്ചിരുന്നില്ലെന്നു ഞാൻ വിചാരിച്ചിട്ടല്ല. എന്നാൽ

മമതക്കുകാലമൊരുമൂ-
ലുമതിനനലനുംസ്ഫുലിംഗവും
മാറ്റുവതുമരിയകാല
മതാം;മതിയായനേകതെളിവുണ്ടതിങ്കൽമേ 287
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/152&oldid=160511" എന്ന താളിൽനിന്ന് ശേഖരിച്ചത്