താൾ:Hamlet Nadakam 1896.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാം‌ലെറ്റനാടകം

തൊന്നും ചെയ്യാതെ ഇവിടുന്നിരുന്നതെന്തുകൊണ്ടെന്നെന്നോടു പറയൂ.

രാജാ- ആ രണ്ട പ്രത്യേകസംഗതികൾ കൊണ്ടാണ. അവ തനിക്കു സാരമില്ലാത്തവയായി തോന്നുമെങ്കിലും എനിക്കു ബലമുള്ളവയായിട്ടാണ തോന്നുന്നത.

ആയാൾതന്നുടെയമ്മനമ്മുടെമഹാ-

റാണിക്കമുക്കാലുമി.

ന്നായാൾതന്മുഖമാണൊരാശ്രയമെടോ,!

ജീവിച്ചിരുന്നീടുവാൻ

ഇയ്യള്ളോനവൾതുല്യവൃത്തിഗുണദോ-

ഷങ്ങൾക്കൊരലംബനം

വയ്യേവിട്ടിറ്റുവാൻനടപ്പുവഴിന-

ക്ഷത്രത്തിനെന്നൊണമേ 278

നാം പരസ്യമായി വിചാരണ ചെയ്യാത്തതിന്റെ മറ്റേ

കാരണം നാട്ടുകാർക്കായാളുടെ പേരിലുള്ള സ്നേഹമാണ.

പരമവ, രവനേറ്റുകുറ്റമിഷ്ടത്തിൽമുക്കീ-

ട്ടുറവുതരുകരിങ്കല്ലാക്കിമാറ്റുന്നപോലെ

ചിരമവനുവിധിക്കുംശ്രംഖലാബന്ധനത്തെ

പ്പെരിയൊരുഗുണമാകംമട്ടിലായ്മാറ്റിടുന്നൂ 279

അതിനാൽ-

ഏറ്റംമുഴുക്കമൊടുചുറ്റിവരുന്നകൂറ്റൻ

കാറ്റിൽക്കനക്കുറവിനാലുതകാത്തതായി

മുറ്റുന്നലാക്കിലണയാതെതിരിച്ചുവില്ലിൽ

പറ്റുംന്നിതുകൊടുമയെ ക്കിലുമെന്റെബാണം 280

ലെ- അങ്ങിനെ. എന്റെ യോഗ്യനായ അച്ഛൻ എനിക്കു പോയി ഒരു സോദരിയുള്ളത, തിരിച്ചു കിട്ടാൻ മാർഗ്ഗമില്ലാത്ത സ്ഥിതിയിൽ വലിയ കഷ്ടാവസ്ഥയിലാകയും ചെയ്തു.

എന്നാലായവൾതന്റെനനുഹിമയൊ-

പമ്പോട്ടുനീങ്ങാംസ്തുതി.

ക്കെന്നാലുത്തമനാരിമാർക്കുചിതമാ.

മോരോഗുണസർവ്വവും





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/148&oldid=160507" എന്ന താളിൽനിന്ന് ശേഖരിച്ചത്