താൾ:Hamlet Nadakam 1896.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


നായി. അവർ ദയയുള്ള കള്ളന്മാരെപ്പോലെ എന്നെ നോക്കി വരുന്നുണ്ട്. എന്നാൽ അവരുടെ ഈ ദയക്കു കാരണങ്ങളുണ്ടായിരുന്നു. ഞാൻ അവർക്ക് നല്ലതായ ഒരു സഹായം ചെയ്തുകോടുക്കേണമെന്നാണ്. ഞാനയച്ച കത്തുകൾ രാജാവിൻറെ കയ്യിലെത്തട്ടേ. ജീവനുവേണ്ടിപ്പായുന്ന മാതിരി വേഗത്തിൽ എൻറെ അടുക്കലക്കു വരു. തന്നെ സൂബ്ധനാക്കി തീർക്കത്തക്ക വാക്കുകൾ തൻറെ ചെവിട്ടിൽ എനിക്കു പറവാനുണ്ട്. എന്നാൽ അവർക്ക് കാര്യഗൌരവത്തിൻറെ അവസ്ഥക്കു കനമില്ല. സാധുക്കളായ ഇവർ ഞാനരിക്കുന്നേടത്തേക്കു തന്നെ കൂട്ടിക്കൊണ്ടു വരും. റോസൻക്രാൻസ്സും ഗിൽഡർൻസ്മർനും ബിലാത്തിക്കു പോയിരിക്കുന്നു. അവരെപ്പറ്റിത്തന്നോടെനിക്കു വളരെ പറയാനുണ്ട്. നല്ലതു വരട്ടെ. തൻറെ സ്വന്തമെന്നു വിചാരിക്കുന്ന ആ ഹാംലേറ്റെ വരുവിൻ! നിങ്ങൾക്ക് ഈ എഴുത്തുകൾ കൊടുപ്പാൻ ഞാൻ വഴിയുണ്ടാക്കാം. ഇതു തന്നയച്ച അദ്ദേഹത്തിൻറെ അടുക്കലെക്കെന്നെ കൂട്ടിക്കൊണ്ടു പോവിൻ. അതു വേഗം ചെയ്യണം.

രംഗം 7

(രാജധാനിയിലൊരു മുറി അകം)

(രാജാവും ലെർട്ടീസ്സും പ്രവേശിക്കുന്നു) രാജാ- തൻറെ യോഗ്യനായ അച്ഛനെക്കൊന്ന ആ മനുഷ്യൻ എൻറെ ജീവൻറെ പിന്നാലെ കൂടി പോയി നോക്കി എന്നിപ്പോൾ മനസ്സിരുത്തി താൻ കേട്ടുവെല്ലൊ. എനി തൻറെ മനസ്സാക്ഷി എന്നെ നിർദ്ദോഷനാക്കി വിടുകയും തൻറെ ഹൃദയത്തിൽ എന്നെ ഒരു സ്നേഹിതനായി കരുതുകയും വേണം.

ലെ- അതു പ്രത്യക്ഷമായി കാണുന്നുണ്ട്. എന്നാൽ ഇവിടുത്തെ രക്ഷഞ്ഞാനം മുതലായവ ഇവിടുത്തെ ശക്തിയോടുകൂടി പ്രവൃത്തിപ്പാൻ ഉത്സാഹിപ്പിക്കത്തക്കവണ്ണം പ്രകൃത്യാ അത്ര ക"ിനകുറ്റമായ ഈ പ്രവൃത്തിക്കു ശിക്ഷിപ്പാൻ യാ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/147&oldid=160506" എന്ന താളിൽനിന്ന് ശേഖരിച്ചത്