താൾ:Hamlet Nadakam 1896.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അങ്കം-1 രംഗം-5

അവരദ്ദേഹത്തെയപ്പോൾ-ഗ്ദവവണ്ടികുകംകേറ്റി

ജപമോടുമുഖംമൂടാ-തവിടെക്കുകൊണ്ടുപോയി

നനി നന്നി നനി നന്നി-നനി നന്നീ നനി നന്നി

സ്പുടമദ്ദേഹമിന്നേരം-കുടികൊള്ളേംശവക്കുണ്ടിൽ

ചുടുകണ്ണീർമഴപെയ്തു-പൊടിപാറീബഹുനേരം

ഹേ! പുത്ര വത്സലാ നല്ലതു വരട്ടേ.

ലെ-നീ സ്വബോധത്തോടുകൂടി എത്ര തന്നെ പ്രതികാരം ചെയ്‌വാനുത്സാഹിപ്പിച്ചാലും ഇത്ര എന്നെ ഇളക്കുവാൻ കഴികയില്ല.

ഒഫീ-(പാടുന്നു).

ഒരുമണ്ണിനുതിണ്ടായി-പരമദ്ദേഹമെന്നാകിൽ

പരിചിൽച്ചോടുചോടായി-ട്ടൊരുപൊട്ടിന്നുനീപാടൂ

ഹാ! അതിന്നാപ്പല്ലവി എത്ര യോജിപ്പാണ! കള്ളക്കാർയ്യസ്ഥനാണ എജമാനന്റെ മകളെ കട്ടത.

ലെ-ൟ അസംബന്ധത്തിന്നു കാർയ്യമായി പറയുന്നതിനെക്കാളധികം ശക്തിയുണ്ട.

ഒഫീ-ഇതാ”റോസമേരി” അത ഓർമ്മയ്ക്കു ശക്തിയുണ്ടാവാനാണ. സ്നേഹത്തോടുകൂടി ഓർമ്മയുണ്ടാവണേ. അതാ “വാൻസീസ്സ്” അതു വിചാരങ്ങളുണ്ടാവാനാണ.

ലെ- വിചാരത്തിന്നും ഓർമ്മക്കും ഓരേ അടയാളങ്ങളുണ്ട. ഭ്രാന്തു പിടിപ്പിക്കുകയാണ.


കള്ളക്കാർയ്യസ്ഥൻ- ഇത ഒരു പാട്ടിൽ പറഞ്ഞ കഥയുടെ സൂചകമാണ. ആ പാട്ട ഇതുവരെ കണ്ടു കിട്ടിട്ടില്ല.

റോസമേരി- (യൂറോപ്യരുടെ എടയിൽ പുഷ്പഭാഷ എന്നൊരു ഭാഷയുണ്ട. ഓരോ പുഷ്പങ്ങളെ ഓരോ വികാരലക്ഷണങ്ങളായും മറ്റും സങ്കല്പിച്ച വാക്കുകൊണ്ടു സംസാരിക്കുന്നതിന്നു പകരം‌പുഷ്പങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും കൊടുത്ത് അവനവന്റെ ഹിതത്തെ അറിയിക്കാം. ഇതാണ ഒഫീലിയാ പുഷ്പങ്ങളെ പറ്റി ഇത്ര ഇവിടെ പറയുന്നത.) റോസമേരി, സ്മരണ സൂചകമായ പുഷ്പം.

വിചാരസൂചകമായപുഷ്പം=ചാൻസീസ്സ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/143&oldid=160502" എന്ന താളിൽനിന്ന് ശേഖരിച്ചത്