താൾ:Hamlet Nadakam 1896.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അങ്കം-4 രംഗം-5.

പാരം‌രക്ഷക്കുനിൽപ്പുണ്ടമിതമഹിമവാ-

ച്ചിട്ടുമൈശ്വർയ്യസാരം 268

ലെട്ടീസ്സെ! എന്തിനാ താനിത്ര ക്ഷോഭിച്ചിരിക്കുന്നത എന്ന എന്നോടു പറയു, ഗർടൂഡേ! ആയാൾ കടന്നു പോയ്ക്കോട്ടേ. സംസാരിക്കു മനുഷ്യാ.

ലെ- എന്റെ അച്ഛനെവിടെ?

രാജാ- മരിച്ചു പോയി.

റാണി- അദ്ദേഹംതന്നെ മരിക്കുകയില്ല.

രാജാ- അയാൾക്കു ചോദിപ്പാനുള്ളതു മുഴുവനാക്കട്ടേ.

ലെ- എങ്ങിനെയാണ അദ്ദേഹം മരിച്ചത്? കൺകെട്ടൊന്നും എന്നോടു പറ്റില്ല. ആശ്രിതഭാവം നരകത്തിലെക്കും, മനസാക്ഷിയും മതവിശ്വാസവും വലിയ കുണ്ടിലെക്കും പോട്ടെ. എനിക്ക എന്നെക്കും നില്ക്കുന്ന നാശം വന്നാലും വേണ്ടില്ല. രണ്ടു ലോകങ്ങളെപറ്റിയും ഞാനശ്രദ്ധനായിരിക്കുവാൻ തീർച്ചപ്പെടുത്തിരിക്കുന്നു. വരുന്നതൊക്ക വരട്ടേ. എനിക്കെന്റെ അച്ഛനെ കൊന്നതിന്നു നല്ലവണ്ണം പകരം ചോദിച്ചാൽ മതി.

രാജാ- ആരാണ തന്നെത്താമസിപ്പിപ്പാനുള്ളത?

ലെ-എന്റെ മനസ്സ. അല്ലാതെ ൟ ലോകങ്ങൾ മുഴുവൻകൂടിയാലും പോരാ. എന്റെ ശക്തി കുറച്ചെഉള്ളു എങ്കിലും വളരെ ദൂരം പോകാത്തക്കവണ്ണം ഞാൻ നല്ലവണ്ണം സൂക്ഷിക്കും.

രാജാ-സുശീലനായ ലെട്ടീസ്സെ! തന്റെ അച്ഛന്റെ മരണത്തിന്റെ സൂക്ഷമസ്സംഗതിയറിവാൻ താനാഗ്രഹിക്കുന്നു എങ്കിലും-

കളിയിൽവിജയിപോലെബാന്ധവൻശത്രുപിന്നെ.

ത്തെളിവൊടുബഹുനേടിക്കൊണ്ടവൻതോറ്റവിദ്വാൻ

ഇതിസകലരൊടുംനീഹന്ത‌നേരിട്ടെതൃപ്പാൻ

പ്രതികൃതിവിധിപത്രേചേർത്തുവെച്ചീട്ടതുണ്ടോ 269

ലെ- അദ്ദേഹത്തിന്റെ ശത്രുക്കളൊഴികെ വേറെ ആരോടുമില്ല.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/141&oldid=160500" എന്ന താളിൽനിന്ന് ശേഖരിച്ചത്