ഹാംലെറ്റനാടകം
വെക്കംലെട്ടിസ്സുവേണംനൃപനിതിമതമെ
ന്നാർത്തുഘോഷിച്ചിടുന്നൂ 267
തൊപ്പികൾ, കൈകൾ, നാവുകൾ, ഇവകളെകൊണ്ടു ലെട്ടിസ്സു രാജാവാവണം, ലെട്ടീസ്സു രാജാവാവണം എന്നുള്ള അവരുടെ തീർപ്പിനെ ആകാശത്തോളം മുട്ടിച്ചു ലഹള കൂട്ടുന്നു.
റാണി- കള്ളനാറ്റം നോക്കി എത്ര സന്തോഷത്തോടെ അവർ പറയുന്നു. ഹേ! ഡന്മാർക്കിലെ കള്ളനായ്ക്കളേ! ഇതു തെറ്റായ വഴിയാണ.
രാജാ- വാതിൽ പൊളിച്ചു. (ഉള്ളിൽനിന്നു ശബ്ദം). (ലേട്ടീസ്സ ആയുധപാണിയായി പ്രവേശിക്കുന്നു. ഡന്മാർക്കുകാർ പിന്നാലെ കടക്കുന്നു).
ലെ-രാജാവെവിടെ? ഹേ കൂട്ടരെ! നിങ്ങളൊക്കെ പുറത്തു നില്പിൻ.
ഡന്മാ- ഓ ഹോ! അങ്ങിനെ തന്നെ അങ്ങിനെ തന്നെ.(അവർ വാതിലിന്റെ പുറത്തെക്കു പോകുന്നു).
ലെ-നല്ലത വാതിൽ കാത്തു കൊൾവിൻ. എടാ ദുഷ്ട രാജാവെ! എന്റെ അച്ഛനെന്നത്തും
റാണി-സുശീലനായ ലെട്ടീസ്സെ! സാവധാനത്തിൽ-
ലെ- ക്ഷമയോടുകൂടിയ രക്തബിന്ദു എന്നെ കലടാപുത്രനാക്കും.
രാജാ- ലെട്ടീസ്സെ തന്റെ ലഹള ഇത്ര ഭയങ്കരമായി തോന്നത്തക്കവിധത്തിലാവാനെന്താ കാരണം. അയാൾ കടന്നോട്ടേ ഗർടൂഡേ! നമ്മെപറ്റി പേടിക്കേണ്ട.
മോഹംതോന്നുന്ന കാർയ്യങ്ങളെയുയരുകിലോ
നോക്കിടാംഹന്തരാജ.
ദ്രോഹത്തിന്നത്രമാത്രം, ക്രിയകൾതുടരുവാൻ
പറ്റുകില്ലാവിധത്തിൽ,
പാരിൽപൃത്ഥ്വിശ്വരന്മാരുടെ ചുഴലവയും
വേലിയായ്ത്തന്നെയെന്നും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |