താൾ:Hamlet Nadakam 1896.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാംലെറ്റ നാടകം

ഫോ- സാവധാനത്തിൽ പോവു. (ഫോർട്ടിൻബ്രാസ്സും പട്ടാളവും പോയി)

(ഹാംലെറ്റ, റോസൻക്രാൻസ, ഗിൽഡർൻസ്കരൻ ഇവർ പ്രവേശിക്കുന്നു).

ഹാം- ഹെ ൟ സൈന്യം ആരുടെയാണ?

പടനാ-അതു നാർവ്വെരാജാവിന്റെയാണ.

ഹാം-എന്താണുദ്ദേശം?

പടന- വയസ്സനായ നാർവ്വെരാജാവിന്റെ മരുമകൻ ഫോർട്ടിൻബ്രാസ്സാണേ.

ഹാം- പോളന്റുരാജ്യത്തിന്നു തന്നെയോ? അതോ അതിന്റെ ഏതെങ്കിലും അതൃത്തിക്കോ?

പടനാ- സത്യം പറയാം കൂട്ടൊന്നുമില്ല, പേരല്ലാതെയാതൊരു ലാഭവും കിട്ടാനില്ലാത്ത ഒരു ചെറിയ സ്ഥലം കൈവശപ്പെടുത്താനാണ ഞാങ്ങൾ പോകുന്നത. അഞ്ചു ഡൂക്കറ്റു കൊടുത്തു. അഞ്ചുമാത്രം ഞാനതു പാട്ടത്തിന്നു വാങ്ങില്ല. അതു വിറ്റാൽകൂടി നാർവ്വെക്കോ പോളന്റിന്നോ അതിലധികം ഒരു സംഖ്യ കിട്ടില്ല.

ഹാം- എന്നാൽ അപ്പോൾ പൊളന്റുക്കാർ അതു രക്ഷിപ്പാൻ നോക്കില്ല.

പടനാ- ഉവ്വ. ഇപ്പോൾ അവിടെക്കു പട്ടാളത്തിനെ അയച്ചിരിക്കുന്നു.

ഹാം-രണ്ടായിരമാളും ഇരുപതിനായിരം ഡുക്കറ്റും ൟ പുല്ലുപോലെയുള്ള കാർയ്യം തീർച്ചപ്പെടുത്തുവാൻ കഴിയില്ല.

ഹാം- പ്രാജ്യശ്രീയ്യിലുമിതുനിജ

രാജ്യക്ഷേമത്തിലുംമുളച്ചകുരു

ഉൾവഴിവൊട്ടുംമർത്ത്യൻ

ചാവാൻകാണില്ലകാരണംപുറമെ 250

ഞാൻ നിങ്ങളെ വളരെ വണക്കത്തേടെ വന്ദിക്കുന്നു.

പടനാ- ദൈവം നിങ്ങളെ സഹായിക്കട്ടെ.(പോയി).

റോസ- തിരുമനസ്സെ! പോവാനിവിടെക്കു സമ്മതമല്ലെ?

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/132&oldid=160490" എന്ന താളിൽനിന്ന് ശേഖരിച്ചത്