അങ്കം-4 രംഗം3
രാജാ- അത്താഴത്തിങ്കലോ? എവിടെ?
ഹാം- ആയാൾ ശാപ്പെടുന്നേടത്തല്ല. ആയാളെ ശാപ്പെടുന്നേടത്താണ. ഒരു കൂട്ടം നയജ്ഞന്മാരായ കൃമികൾ ഇപ്പോഴും ആയാളായിട്ടു കൂടിയിരിക്കുന്നു. ഭക്ഷണത്തെ സംബന്ധിച്ചിടത്തോളം കൃമിയാണ നമ്മുടെ മഹാ രാജാവ. നൊമ്മെ തടിപ്പിപ്പാൻ നോം മറ്റെല്ലാജന്തുക്കളേയും തടിപ്പിക്കുന്നു. നോം തടിക്കുന്നതോ പുഴുക്കൾക്കു വേണ്ടിയും നമ്മുടെ തടിച്ച രാജാവും. മെലിഞ്ഞ എരപ്പാളിയും രണ്ടവക ഭക്ഷണസാധനങ്ങളെന്നു മാത്രമെ ഉള്ളു. ഒരു മേശപ്പുറത്തെക്കുള്ളവ തന്നെ ആണ. അങ്ങിനെയാണ കലാശം.
രാജാ- കഷ്ടം! കഷ്ടം!
ഹാം- ഒരു രാജാവിനെ തിന്നിട്ടുള്ള പുഴുവിനെകൊണ്ട ഒരാൾക്കു മത്സ്യം പിടിക്കാം. ആ പുഴുവിനെ തിന്നിട്ടുള്ള മത്സ്യത്തെ ഭക്ഷിക്കയുമാവാം.
രാജാ- എന്താ ഇതിന്റെ ഒക്കെ അർത്ഥം.
ഹാം- ഒന്നും ഇല്ല. ഒരു രാജാവിനെ എങ്ങിനെയാണ ഒരു പിച്ചക്കാരന്റെ കുടൽമാലയിൽകൂടി എഴുന്നെള്ളുവാൻ കഴിയുക എന്നിവിടെ കാണീച്ചു തരികമാത്രമാണ.
രാജാ- പൊളോണിയസ്സെവിടെ?
ഹാം- സ്വർഗ്ഗത്തിൽ; അവിടെ നോക്കാനാളെ അയക്കു. ഇവിടുത്തെ ആൾ ആയാളെ അവിടെ കണ്ടില്ല എങ്കിൽ മറ്റെ ദിക്കിൽ ഇവിടുന്നു തന്നെ തിരഞ്ഞും നോക്കു. ൟ മാസത്തിൽ ആയാളെ ഇവിടുന്നു കണ്ടിലെങ്കിൽ ഇവിടുത്തേക്കു സ്വകാർയ്യമുറിയിലെക്കു കോണി കേറി പോകുമ്പോൾ ആയാളുടെ നാറ്റം കേൾക്കാം.
രാജാ- (ചില ഭൃത്യന്മാരുടെ പോയി ആയാളെ അവിടെ തിരഞ്ഞു നോക്കു.
ഹാം- നിങ്ങൾ ചെല്ലുന്നതുവരെ ആയാൾ നില്ക്കും.
രാജാ- ഹെ! ഹാംലെറ്റേ!
കഷ്ടംനിന്നുടെയാ പ്രവൃത്തിയതിയിൽനാം
സ്നേഹത്തൊടുംകേണിടു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |