താൾ:Hamlet Nadakam 1896.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാംലെറ്റ നാടകം

നും ഞാൻ ആളെ അയച്ചിട്ടുണ്ട. ഇയ്യാളെ ഇങ്ങിനെ സ്വാതന്ത്ര്യത്തോടുകൂടി വിടുന്നത എത്ര അപായമാണ! എന്നാൽ കഠിനമായ നിയമം ആയാളുടെമേൽ നടത്തരുത.

ഏറ്റംസ്നേഹിച്ചിടുന്നുണ്ടവനെയിഹതല.

ച്ചൊറിലെശ്ശക്തികേട്ടോ.

രേറ്റമ്മാലോകരെ,ന്നാലാവരതുദൃഢമാ

ലോചനാമൂലമല്ല

മുറ്റംകണ്ണൊന്നുകൊണ്ടാണവർബഹുശരിയായ്

തൂക്കിനോക്കീട്ടുമുണ്ടാ

കുറ്റക്കാരന്റെദണ്ഡം‌പുനരതുവിധമി- 242

തെറ്റുനോക്കീലതാരും

ക്കെബ്ഭംഗിയിലായ്‌വരാനവനെഞാൻ

പെട്ടെന്നയക്കുന്നതും

ടീർഘാലോചനചെയ്തുറച്ചവിധിയാണെ-

ന്നേവനും തോന്നണം.

മാറാൻദുർഘടമെന്നുമേതോന്നിയവിധം

വായ്ക്കുന്നഘോരാമയം

മാറാനുഗ്രഹമരുന്നുതാനുതകണം

പറ്റില്ലമറ്റൊന്നുമേ

(റോസൻ. പ്രവേശിക്കുന്നു). 243

ഇപ്പോഴെന്തെ ഉണ്ടായത?

റോ- ശവം എവിടെയാണ സൂക്ഷിച്ചു വെച്ചിരിക്കുന്ന, തിരുമനസ്സേ! അദ്ദേഹത്തിൽനിന്നു മനസ്സിലാക്കാൻ ഞങ്ങൾ വിചാരിച്ചാൽ പറ്റില്ല.

രാജാ- എങ്കിലും ആയാളെവിടെ?

റോസ- ഇവിടുത്തെ ഇഷ്ടമെന്തെന്നറിയുന്നതുവരെ ഒരാളുടെ ബന്ധനത്തിൽ പുറത്തു നിറുത്തിയിരിക്കുകയാണ.

രാജാ- അയാളെ നമ്മുടെ മുമ്പാകെ കൊണ്ടുവരു.

റോ- ഹേ ഗിൽഡർൻസ്കർനെ!; അകത്തെക്കു കൊണ്ടുവരു, (ഹാംലെറ്റും ഗിൽഡർൻസ്കർനും പ്രവേശിക്കുന്നു).

രാജാ- ഹാംലെറ്റേ! പൊളോണിയസ്സെവിടെ?

ഹാം- അത്താഴത്തിങ്കലാണ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/128&oldid=160485" എന്ന താളിൽനിന്ന് ശേഖരിച്ചത്