താൾ:Hamlet Nadakam 1896.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നാൽവൻതോക്കൊഴിക്കുന്നൊരുവിഷയമാ- മുണ്ടലാക്കിന്നുവിട്ടാ- ലെന്നാമട്ടൂഴിയങ്ങെത്തലവരെയൊരുമ- ട്ടാഞ്ഞുചെല്ലുന്നതായി മന്ദംവീഴും ശകാരം പരമിവിടെനമു ക്കൊട്ടുമേൽക്കാത്തമട്ടാ- യൊന്നും കേടേറ്റിടാത്തംബരവഴി പതറി- പ്പാഞ്ഞുവെന്നും വരാമെ വരു! എൻറെ ആത്മാവു വല്ലാതെ അസ്വസ്ഥതയോടെ ഭയപ്പെട്ടു വിറച്ചു വശായിരിക്കുന്നു. (രണ്ടാളും പോയി) രംഗം - 2 (രാജധാനിയിൽ മറ്റൊരു മുറിയകം) ഹാംലെറ്റ് പ്രവേശിക്കുന്നു) ഹാം- ഭദ്രമായി വെച്ചു. റൊ.ഗിൽ - (ഉള്ളഇൽ നിന്നു) ഹാംലെറ്റഏ! ഹാംലെറ്റു പ്രഭുവേ! ഹാം- നിലക്കട്ടെ എന്താ ഒച്ച? ആരാ ഹാംലെറ്റിനെ വിളിക്കുന്നത്. ആ! ഇതാ അവർ വരുന്നു. (റോസൻ. ഗിൽ. പ്രശിക്കുന്നു) റോ- തിരുമനസ്സേ! ഇവിടുന്ന് ശവം എന്തു ചെയ്തു? ഹാം - അതിനോടു സംബന്ധമുള്ള മണ്ണോടു ചേർത്തു റോ - അത് എവിടെയാണെന്നു ഞങ്ങളോടു പറയു. അതവിന്നെടുത്തു ഞങ്ങൾ പള്ളിയിലേക്കു കൊണ്ടുപൊയ്ക്കോട്ടെ. ഹാം - എനിക്കു വിശ്വാസമാവുന്നില്ല. റോം - എന്താ വിശ്വാസമാവാത്തത് ? ഹാം - നിങ്ങളുടെ സ്വകാര്യം എനിക്കു സൂക്ഷിപ്പാൻ കഴിയുമെന്നും, എൻറെ സ്വന്തം വെയ്പാനും ഉളളത്. വിശേഷിച്ച ഒരു "സ്പഞ്ചാണ്" ആവശ്യപ്പെടുന്നതും ഒരു രാജാവിൻറെ മകൻ എന്താ മറുപടി പറയേണ്ടത്? റോ - ഞാനൊരു സ്പഞ്ചാണെന്നാണ് തിരുമനസ്സിൽനിന്നു വിചാരിക്കുന്നത്?




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/126&oldid=160483" എന്ന താളിൽനിന്ന് ശേഖരിച്ചത്