താൾ:Hamlet Nadakam 1896.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാംലെറ്റ് നാടകം ര്യമായും അത്യന്തം ഗൌരവത്തോടുകൂടിയുമാണ് ഇരിക്കുന്നത്. ഈ ആൾ ജീവിച്ചിരിക്കുന്പോൾ വെറുതെ സംസാരിച്ചുകൊണ്ടുള്ള അറിവില്ലാത്ത കള്ളനായിരുന്നു. വരു ഹേ! തന്നെ അവസാനിപ്പിക്കട്ടെ. അങ്ങിനെയാട്ടെ അമ്മേ! (ഓരോരുത്തരായിട്ട് പോയി ഹാംലെറ്റ് പൊളോണിയസ്സിനെ വലിച്ചുംകൊണ്ടുപോയി) അങ്കം 4 രംഗം 1 (രാജധാനിയിൽ ഒരു മുറിയകം) (രാജാ, റാണി, റോസൻക്രാൻസ്സ, ഗിൽഡർൻസ്മർൻ ഇവർ പ്രവേശിക്കുന്നു.) രാജാ - ഈ ദീർഘശ്വാസങ്ങളിൽ, ഈ വലിയ വലികളിൽ അസാരമൊന്നുണ്ട്. അത് നാം അറിയേണ്ടതാണെങ്കിൽ എന്താണെന്നു നീ മനസ്സിലാക്കിതരണം. നിൻറെ മകനെവിടെ? റാണി - കുറച്ചുനേരത്തെക്ക് ഇവിടെ ഞങ്ങളെ മാത്രമാക്കണെ (റോസ.ഗിൽ പോയി) അയ്യോ! എൻറെ പ്രാണനാഥ! ഞാൻ ഇന്നു രാത്രി എന്താ കണ്ടത്? രാജാ- എന്താ ഗർട്രൂഡേ! ഹാംലെറ്റിന് എങ്ങിനെയിരിക്കുന്നു? റാണി - കടലുംകാറ്റുമായുമ്മിൽ കടുശക്തിയിൽ മത്സരാൽ ഇടയും പടിതാൻകന്പംപിടിപെട്ടിതവന്നഹോ ആയാളുടെ ഭ്രാന്തിൽ തെരയുടെ ഉള്ളിൽ ചിലതനങ്ങുന്നതു കേട്ടിട്ടു ഉടനെ വാളൂരി, ഒരെലി, ഒരെലി എന്നു നിലവിളിച്ച് മറഞ്ഞുനിന്നിരുന്ന ആ സാധുക്കിഴവനെ കൊന്നു. രാജാ - കാഷ്ടം! വല്ലാത്ത പ്രവൃത്തി നാം അവിടെ ഉണ്ടായിരുന്നുവെങ്കിൽ നമുക്കും ഇതുതന്നെയായിരുന്നു ഗതി. അയാളുടെ സ്വാതന്ത്ര്യം നമുക്കെല്ലാം വളരെ ആപത്താണ്. നിനക്കും നമുക്കും എല്ലാവർക്കും. ഈ കടുപ്രവൃത്തിക്ക് എന്താ സ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/124&oldid=160481" എന്ന താളിൽനിന്ന് ശേഖരിച്ചത്