താൾ:Hamlet Nadakam 1896.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാംലെറ്റ നാടകം

അത്യന്തരൗക്ഷ്യമെഴുമീക്കഠിനപ്രവൃത്തി-

യോർത്തിട്ടുനിഷ്ഠരമനോവ്യഥതേടിടുന്നൂ 209

റാണി- അയ്യോ കഷ്ടം! പ്രസ്താവനയിൽ ഇത്രയുറകെ ശബ്ദിക്കുന്നതും ഇടി വെട്ടുന്നതുമായ എന്റെ പ്രവൃത്തി ഏതാണ?

ഹാം- ഇതാ നോക്കു. ൟ ഛായായും, ഇതും, രണ്ടു സോദരന്മാരുടെ തത്സ്വരൂപം-

നോക്കൂഎന്തൊരുഭംഗിയാണുനിടില-

സ്ഥാനത്തിനെന്ന,ൟ ശുമാ-

നൊക്കുംനൻന്മുടിജോവിനൊത്തപുരികം-

തന്നെ,ഭയം,ശാസനം,

നൊക്കുന്നോർക്കിവതോന്നിടുന്നമിഴിയോ

മാർസിന്റെമാനന്തൊടും

നൽക്കുന്നിന്മലണഞ്ഞദേവസചിവൻ

നില്പൊത്തതീനിൽപ്പുമേ 210

അവിടുത്തെയോഗ്യതയ്ക്കു.

ള്ളവികലസാക്ഷിപ്പടിക്കുവടിവോടെ

ദൈവങ്ങൾ മുദ്രവെച്ചോ.

രീവണ്ണം ഗുണമിണങ്ങുമീരൂപം 211

ഇതിവിടുത്തെ ഭർത്താവായിരുന്നു. എനി ഇങ്ങെപ്പുറത്തുനോക്കു. ഇവിടെയിതാ ഇവിടുത്തെ ഭർത്താവ. സ്വന്തം ശുദ്ധാത്മാവായ സോദരനെ നശിപ്പിക്കുന്ന ഒരു ചാഴിയുള്ള കുതിര. ഇവിടെക്കു കണ്ണുണ്ടോ? ൟ നല്ല പർവ്വതത്തെ ഉപേക്ഷിച്ചതിന്നു തടിപ്പാൻ ൟ ചളി പ്രദേശത്തേക്കു പോവുക വൈകുമോ? കഷ്ടം! ഇവിടേക്കു കണ്ണുണ്ടോ? ഇതു പ്രേമമാണെന്നു പറവാൻ പാടില്ല എന്തെന്നാൽ-

ചോരത്തള്ളലടങ്ങി-

ച്ചേരുവതാലോചനത്തീനീപ്രായം

ഏതാലോചനകൊണ്ടി-

ട്ടിതുവിട്ടിവിടുന്നുകഷ്ടമിതെടുത്തു 212


മാർസ്സ, ദേവസചിവൻ = ഇവരെല്ലാം ഓരോ ഗ്രഹങ്ങളാണ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/116&oldid=160473" എന്ന താളിൽനിന്ന് ശേഖരിച്ചത്