ഹാരാജ്ഞിയാണ്. ഭർത്താവിൻറെ സോദരൻറെ ഭാര്യയുമാണ്. അങ്ങിനെയായിരുന്നില്ലെങ്കിൽ- ഇവിടുന്നെൻറെ അമ്മയുമാണ്.
റാണി-ആഹാ! ഇങ്ങിനെയാ? എന്നാൽ തന്നോടു സംസാരിപ്പാൻ കഴിയുന്ന ആളുകളെ ഞാനയക്കാം.
ഹാം- വരൂ! വരൂ! ഇരിക്കു! ഇവിടുന്നിളകരുത്. ഇവിടുത്തെ ഹൃദയത്തിൻറെ ഹൃദയം കാണാവുന്നതായ ഒരു കണ്ണാടി ഞാൻ കാണിച്ചു തരുന്നതിന്നു മുന്പായി ഇവിടുന്നു പോയവരുത്
റാണി- താനെന്താ ചെയ്യുക? താനെന്നെക്കൊല്ലുമോ അയ്യോ സഹായിക്കണെ! സഹായിക്കണെ!
പൊ-(പിന്നിൽനിന്ന) എന്താ? ഹൊ!! സഹായം! സഹായം! സഹായം!
ഹാം- എന്താ അത് ഒരെലിയോ? ഹോ! ചത്തു ചത്തു.
(വാൾ തിരയ്ക്കുള്ളിൽകൂടി കത്തിക്കടത്തുന്നു)
പൊ-(പിന്നിൽനിന്ന്) അയ്യോ! എന്നെ കൊന്നുവെ!
(വീണു ചാവുന്നു).
റാണി - അയ്യൊ കഷ്ടമേ! എന്തെ താൻ ചെയ്തത്?
ഹാം- ഒന്നുമില്ല. എനിക്കു നിശ്ചയമില്ല. അതു രാജാവ്?
റാണി - എന്ത്? എന്തു സാഹസമായ ദുഷ്ടപ്രവൃത്തിയാണിത്?
ഹാം- ഒരു ദുഷ്ടപ്രവൃത്തി. നല്ലമ്മെ! ഒരു രാജാവിനെ കൊന്ന അദ്ദേഹത്തിൻറെ സോദരനെ വിവാഹം ചെയ്യുന്നതിനോളം ഏകദേശം ചീത്തയാണ്.
റാണി- രാജാവിനെ കൊല്ലുകയോ?
ഹാം- അതെ അമ്മെ! അങ്ങിനെയാണ് പറഞ്ഞത്.
(തിരപൊക്കി പൊളോണിയസ്സിനെ കാണുന്നു)
ദുഷ്ടനായി, സാഹസിയായി, അനാവശ്യകാര്യങ്ങളിൽ ചാടി വീഴുന്ന മുട്ടാളനായ തനിക്കു നല്ലതു വരട്ടെ. ഞാൻ തന്നെത്തന്നിലും വലുതായ ഒരാളാണെന്നു മാറി ധരിച്ചുപോയി. തൻറെ വിധിയെ എടുത്തുകൊള്ളൂ. താൻ എന്തൊരപകടത്തിൽ അതികേമമായി കൊണ്ടുപിടിച്ചിരുന്നു.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |