താൾ:Hamlet Nadakam 1896.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

94

ഹാംലെറ്റ നാടകം

ഹാം--- അമ്മേ ! രം നാടകമെങ്ങിനെ?

റാണി-- ആ അമ്മ പറഞ്ഞതു വല്ലാതെ കവിഞ്ഞു പോയി.

ഹാം --ഓ! എന്നാൽ അവർ പറഞ്ഞപോലെ ചെയ്യും.

രാജാ- താനിതിന്റെ കഥ കേട്ടിട്ടുണ്ടോ? ഇതിൽ യാതൊന്നും വിരോധമായിട്ടില്ലേ.

ഹാം--- ഇല്ല, ഇല്ല. അവർ കളിയായിട്ടല്ലെ ചെയ്യുന്നത? കളിയിലല്ലെ വിഷം പകരുന്നത? ഒരു വിരോധവുമില്ല.

രാജാ- രം നടകത്തിനെന്താ പേര്?

ഹാം--എലിക്കെണി - എങ്ങിനെ? അലങ്കാര പ്രയോഗമാണ, ഇത . "വിയന്നാ" വിൽ വെച്ചുണ്ടായ ഒരു കലയുടെ ച്ഛായയാണ. "ഗോൺസാഗോ" എന്നാണ പ്രഭുവിന്റെ പേര. അവിടുത്തെ ഭാൎയ്യ ബാപീസ്തയാണ, ഉടനെ കാണാം. ഇതൊരു കള്ളക്കവിതയാണ. എങ്കിലും ഇതു കൊണ്ടെന്താ? ശുദ്ധാത്മാക്കളായ ഇവിടുത്തെയും ഞങ്ങളെയും ഇതു ബാധിക്കില്ല. കുറ്റം ചെയ്തിട്ടുണ്ടെന്നു തോന്നുന്നവർ ഇതുകൊണ്ടു ഭയപ്പെട്ടോട്ടെ.നമുക്കു ഭയപ്പെടാനില്ല.(ലൂസിയാനസ്സ പ്രവേശിക്കുന്നു). ഇതു രാജാവിന്റെ മരുമകനായ ലൂസിയാനസ്സ എന്ന ഒരാളാണ.

ഒഫീ - ഇവിടുന്നൊരു ശങ്കിടിക്കരൻ തന്നെ തിരുമനസ്സേ!

ഹാം - പാവങ്ങളുടെ വിനോദമിനിക്കു മനസ്സിലാക്കാൻ കഴിയുമെങ്കിൽ നിയ്യും നിന്റെ പ്രിയനും തമ്മിലുള്ളതും എനിക്കു മനസ്സിലാക്കുവാൻ കഴിയും . ഒഫീ- കുറച്ചു ഭേദം. വഷളും.

ഹാം- അങ്ങിനെയാണ നിങ്ങൾ നിങ്ങടെ ഭൎത്താക്കന്മാരെ സ്വീകരിക്കേണ്ടത. ആ! തുടങൂ. നരഹത്തിക്കാരൻ; ഗോഷ്ടികാട്ടുന്നതൊക്ക മതിയാക്കൂ ആ വരൂ.

"കരയുംകരടം പ്രതിക്രിയക്കായ് കറവെച്ചുൽക്കടമായ്ക്കരഞിടുന്നു"


175

വിയന്നാ= ആസ്ത്രിയാരാജ്യത്തിന്റെ തലസ്ഥാന പട്ടണം.

  • ഇതു ഷേക്സ്പിയറുടെ വേറേ ഒരു നാടകത്തിലെ ഒരു പദ്യത്തെ ചുരുക്കി എഴുതിയതാണ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/100&oldid=160463" എന്ന താളിൽനിന്ന് ശേഖരിച്ചത്