താൾ:GkVI70b.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

൨. എല്ലാ കുട്ടികൾക്കു ഒരു പോലെ ബുദ്ധിയും ഉത്സാഹവുമി
ല്ലായ്കയാൽ, എഴുത്തച്ചൻ ഓരൊ കുട്ടിയുടെ പ്രാപ്തിക്കു തക്കവാറു
ഇന്നിന്ന പാഠം ഇന്നിന്ന സമയം കൊണ്ടു പഠിച്ചു തീരെണം
എന്നു നിശ്ചയിച്ചു, കുട്ടിയെ അതിൻവണ്ണം നടത്തുകയും വേ
ണ്ടതു. അപ്രകാരം ചെയ്യാഞ്ഞാൽ കുട്ടികളും ഗുരുക്കന്മാരും മടുത്തു
പോകും. രണ്ട കൊല്ലം പഠിച്ചിട്ടും വായന തെളിയാത്ത കുട്ടികളെ
കാണ്കകൊണ്ടു, പറയുന്ന നമ്മുടെ അഭിപ്രായം ആവിതു: ഒരു
മാസം കൊണ്ടു സകല എഴുത്തുകളും, രണ്ടാം മാസത്തിൽ സ്വര
യുക്തവൎഗ്ഗങ്ങളും, മൂന്നാമതിൽ കൂട്ടുവായനയോളവും ൪,൫,൬ാം
മാസങ്ങളിൽ കൂട്ടുവായനയും പ്രയാസം കൂടാതെ ഏതുകുട്ടിയും പ
ഠിക്കേണ്ടതിന്നു ഗുരുക്കന്മാർ ഉത്സാഹിക്കേണമെ.

൩. ദ്രാവിഡ എഴുത്തുകളെ ഉച്ചരിപ്പാൻ മലയാളികൾ ആകു
ന്ന നമുക്കു പ്രയാസം ഇല്ലെങ്കിലും, സംസ്കൃത ഉയിരുകളും മെയ്ക
ളും ക്രമമായി ചൊല്ലുവാൻ നന്നെ അദ്ധ്വാനം ഉണ്ടാകും. അതു
കൂടാതെ, മിക്ക കുട്ടികൾക്കു ഓരോ പടു ശബ്ദങ്ങൾ ഉണ്ടു; സാധു
ക്കളും താണനിലക്കാരും ആയാൽ, ഏറും താനും; ചിലപ്പോൾ ഒ
രു കുട്ടിക്കു വിക്കലൊ അല്ല, പിറവി തൊട്ടു വേറെ നാത്തടങ്ങ
ലൊ ഉണ്ടായാൽ, അമാന്തം തന്നെ. ഇതിനെ എല്ലാം ഗുരുക്കൾ
കണ്ടു അമ്പരന്നു പോകാതെയും, ദുൎപ്പക്ഷമായി വിചാരിയാതെ
യും "ആഴെ മുങ്ങിയാൽ കുളിൽ മാറും" എന്നതു നിനെച്ചു, പൂൎണ്ണ
മനസ്സോടും ഉണ്മയോടും ൟ വക മാറ്റുവാൻ പ്രയാസപ്പെട്ടാൽ,
തന്റെ പ്രയത്നത്തിന്റെ ഫലം വേഗം കണ്ടു സന്തോഷിക്കും.
ഴകാരം ശകാരമായും, രകാരം റകാരമായും, ൻകാരം നകാരമായും, ങ്ങ
കാരം ഞകാരമായും, ക, ഖ, ഗ, ഘ കാരങ്ങൾ കകാരമായും മറ്റും
ഉച്ചരിപ്പാൻ ഒരിക്കലും സമ്മതിക്കുന്നത് ന്യായമല്ലല്ലൊ. ൟ കുട്ടി
താണ ജാതിക്കാരനല്ലൊ; അവന്റെ നെല്ലും പണവും മുണ്ടും
മറ്റും ഇനിക്കു കിട്ടിയാൽ മതി; ഒരു പ്രകാരത്തിൽ ചൊല്ലികൊടു
ത്താൽ പോരും എന്നും മറ്റും നിനെക്കുന്ന ഗുരുക്കൾ തന്റെ നി
ലയെ അപമാനിച്ചു സത്യത്തെ വിട്ടു, നടക്കുന്നവൻ നിശ്ചയം.

൪. ചെറിയ കുട്ടികളും നമ്മെ പോലെ ബുദ്ധിയുള്ള മനുഷ്യർ

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/8&oldid=184020" എന്ന താളിൽനിന്ന് ശേഖരിച്ചത്