താൾ:GkVI70b.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 3 —

അനുതാപം പൂണ്ടുടൻ ദൈവത്തെ തേടീടുവിൻ |
അനുരാഗഭാവേന ശബരീവാക്യം കേൾപ്പിൻ ||

മഹാഭാരതമാകും കൎണ്ണപൎവ്വത്തിൽ നിന്നും |
സാഹസമുള്ള ബാലന്മാൎക്കു ബോധം വരുവാൻ ||
സഹദേവന്റെ വാക്യശ്ലോകങ്ങളവസാനം |
സഹായം പഠിക്കുവാൻ സത്യദൈവമെന്നറി ||

മുഖവുര.

ൟ പാഠാരംഭത്തെ ഏറിയ കൊല്ലമായി ഗുരുക്കന്മാരുടെയും
കുട്ടികളുടെയും ഉതവിക്കായിട്ടു തീൎത്തിരിക്കുന്നു. എന്നാൽ ൟ ചെ
റു പുസ്തകം കൊണ്ടു കുട്ടികൾക്കു വേണ്ടുന്ന ഉപകാരം വരേണ്ട
തിന്നു ഗുരുക്കന്മാരുടെ സഹായം ആവശ്യം എന്നു സമ്മതം ഉ
ണ്ടാകുമല്ലൊ. ഓരോ ഗുരുക്കന്മാൎക്കു അവരുടെ പഠിപ്പു ക്രമങ്ങൾ
ഉണ്ടെങ്കിലും അവരവൎക്കു സലാം ചെയ്തു, നന്നായി എന്നു തോ
ന്നുന്ന ചില ക്രമങ്ങളെ പറവാൻ തുനിയുന്നു. ബുദ്ധിമാന്മാർ
സാരമായതു എടുത്താൽ മതി.

൧. അറിയാതവനെ പഠിപ്പിപ്പാൻ വളരെ വരുത്തം ഉണ്ടാ
കകൊണ്ടു ചില ഗുരുക്കന്മാർ ആ വക മുഷിച്ചൽ ശങ്കിച്ചു, ഓ
രൊ ചെറിയ കുട്ടികളെ ഓരൊ വലിയ കുട്ടികളുടെ കൈയിൽ അ
ധികമായിട്ടു കൊടുത്തുവരുന്നു. അതിനാൽ പല തിന്മകൾ ഉണ്ടാ
കുന്നു. കുട്ടികൾ വെടിപ്പായിട്ടു പഠിക്കാതെ, ഏറിയ സമയം ആദ്യ
പാഠങ്ങളിൽ കഴിച്ചു വരുന്നു; കുട്ടിക്കും ഗുരുക്കൾക്കും തമ്മിൽ സ്നേ
ഹവും സന്തോഷവും ഉണ്ടാകുന്നതുമില്ല. ആകയാൽ ബലവും അ
റിവും കുറഞ്ഞ കുട്ടികളെ ഗുരുക്കൾ താൻ നന്നായി ആദരിച്ചു നോ
ക്കി, സന്തോഷത്തോടും അവരിൽ പ്രയത്നം ചെയ്താൽ കൊള്ളാം.

ൟ പുസ്തകത്തിന്റെ ഒടുക്കത്തിൽ പഠിപ്പിക്കുന്ന ക്രമത്തെ കൊണ്ടു ചില
ന്യായങ്ങളെ കാണാം.

1*

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/7&oldid=184019" എന്ന താളിൽനിന്ന് ശേഖരിച്ചത്