താൾ:GkVI70b.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 39 —

5. ശ്ലോകം.

൪൩ാം പാഠം.

പരക്കവെ തിങ്ങിന കൂരിരിട്ടും।
നിരക്കവെ കാറുമതീവഘോരം1
അഴിഞ്ഞു സേതുക്കൾ ഇടഞ്ഞു, വെള്ളം।
വഴിഞ്ഞു വീഴുന്നൊരു നാദമോടും॥

വണ്ടിന്റെ ഝങ്കൃതികളിണ്ടലിനുള്ള മൂലം।
തണ്ടാർ മധുദ്രവമണങ്ങൾ2 അണഞ്ഞു കൂടാ॥
കണ്ടാലുമത്ഭുതമിദം കുയിലൊച്ച കേട്ടാൽ।
ഉണ്ടാകുമല്ലലതു ചൊല്ലുവതിന്നസാദ്ധ്യം॥

ഇതിന്നു ലക്ഷം പകരം പശുന്തരാം।
ഇതിങ്ങു തന്നാലുമെടൊ, മഹീസുര॥
ഇതിന്നു വേണ്ടിപ്പകരം തരേണ്ട നീ।
ഇതെന്റെ ഗോവെന്നവനും മഹാശഠൻ3

അന്നേരം തരസാ നടന്നിതു നടക്കാകുന്ന ബലാഗ്രജൻ।
പിന്നാലെ തദനന്തരൻ; തദനു തൽഭ്രാതാ തതോസ്യാനുജൻ॥
മ ം വിച്ച നടന്നുമേകനപരൻ മെല്ലെ പിടിച്ചെത്തിനാൻ।
അന്യൻ മുട്ടുകൾ കുത്തി കറ്റവനഹോ നീന്തിത്തിരിച്ചാൻ ദ്രുതം4

൪൪ാം പാഠം.

അമിതമഹിമയുക്തം ത്വാംകിലൈതെഹ്യനന്തം।
പിതരമിതി സമസ്തം ഏകവാചാ ഡയന്തെ॥
സമമപി തവ പുത്രം സത്യം ഏകം പ്രശംസ്യം।
സമമപിച സദാത്മാനം പരംദേശദം നഃ॥



1 ഏറ്റവും. 2 താമരപൂവിന്റെ മധുരമുള്ള അമൃതത്തിൻ മണങ്ങൾ. 3 ശാ
ഠ്യം പറയുന്നവൻ. 4 വേഗം.

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/43&oldid=184056" എന്ന താളിൽനിന്ന് ശേഖരിച്ചത്