താൾ:GkVI70b.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 38 —

ഏറ്റം ഇടി വെട്ടി വീഴും ഇടിത്തീയും।
പോറ്റിപ്പുകണ്ണുള്ള തീൎത്ഥം വരണ്ടു പോം॥
ദേവാലയങ്ങളിൽ വിഘ്നമകപ്പെടും1
ദേവശാന്തിക്കും ഇല്ലാതെയാം നിഷ്ഠയും2
ദേവസാന്നിധ്യവും അപ്പൊൾ കുറഞ്ഞു പോം।
ദേവസ്വം എല്ലാം പിടിച്ചു പറിച്ചീടും॥
കൊണ്ടാടി രക്ഷിച്ചു പോരെണ്ടവരെല്ലാം।
ഭണ്ഡാരവും കട്ടു കൊണ്ടു പോകും ദൃഢം3
ഉണ്ടാകയില്ലവർ തമ്മിൽ ഒരുമയും।
രണ്ടായ്പകത്തു പിടിച്ചു നശിപ്പിക്കും॥
ബ്രാഹ്മണസദ്യ കഴിക്കയില്ലാരുമെ!।
ബ്രാഹ്മണരെ പ്രശംസിക്കയും ഇല്ലാരും॥
രാമരാമെതി4 ജപിക്കയില്ലാരുമെ।
രാമകഥകൾ പറകയും ഇല്ലല്ലൊ॥
രാമൻ എന്തെന്നും, ഒരീശ്വരൻ എന്തെന്നും।
ആമയം5 എന്തെന്നും, ഓതും മനുഷ്യരും॥
മ്ലേഛജനങ്ങൾ വൎദ്ധിച്ചു വരുമിനി।
കാൎത്തസ്വരവും6 അവരിൽ അധികമാം॥
നിൎദ്ദയം കൊല്ലും അവകൾ പശുക്കളെ।
ക്ഷേത്രം വിഹാരമാക്കീടും7 ഓരോന്നവർ॥
കീൎത്തി നടക്കും അവൎക്കു മഹീതലെ8
വിക്രമം ഏറയുണ്ടാകയാൽ അങ്ങവർ॥
ഒക്കയും ജാതി ഒന്നാക്കുവാൻ ഓൎത്തീടും।
നാലു വേദങ്ങളിൽ മൂന്നു മറഞ്ഞു പോം॥
നാലം ശ്രുതിക്രിയ9 വൎദ്ധിച്ചു വന്നീടും।
വേദശാസ്ത്രങ്ങൾ മറഞ്ഞു പോകുന്നേരം॥
ഭേദമില്ലാതെ പോം വംശങ്ങൾ ഒക്കയും।
(സഹദേവ)





1 തടസ്ഥങ്ങളുണ്ടാകും. 2 ഇടവിടായ്മ. 3 നിശ്ചയം. 4 രാമ രാമാ എന്നു.
5 ദുഃഖം. 6 പൊന്നു. 7 പള്ളിയാക്കി-കളയും. 8 ഭൂമിയിൽ. 9 വേദക്രിയ.

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/42&oldid=184055" എന്ന താളിൽനിന്ന് ശേഖരിച്ചത്