താൾ:GkVI70b.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 37 —

കപടം ചത്താലും. ഒഴിഞ്ഞുമാറുമോ?॥
ജളമതെ കൎണ്ണ! പുനരിതു കേൾ നീ।
കളിയല്ല, പണ്ടു നിണക്കു തുല്യനായി॥
ഒരു പെരുങ്കാകനുളവായനവൻ।
ചരിതങ്ങളെല്ലാമറിയുന്നില്ല നീ॥
ദിനന്തോറും എച്ചിൽ കൊടുത്തോരു വൈശ്യൻ।
തനയന്മാരായ1 കുമാരന്മാർ മുന്നം॥
വളൎത്താർ എന്നതു നിമിത്തമായി കാകൻ।
പുളച്ചഹങ്കരിച്ചരയന്നങ്ങളെ॥
മദത്തോടു ചെന്നു വിളിച്ചിതാഴിയെ2
"കടക്കേണം പറന്നിനി നാമെല്ലാരും॥
"വെളുത്ത മേനിയും ഞെളിയും വെണ്മയും।
"ഇളച്ചു, മൂപ്പിനിക്കയക്കയും വേണം".॥
അതുകേട്ടുള്ളിൽ കൌതുകത്തോടന്നവും।
ഉധദി3 തന്മീതെ പറന്നിതു മെല്ലെ॥
അതിലും മേൽഭാഗത്തിലും വേഗത്തിൽ।
അതിമോദത്തോടു പറന്നു കാകനും॥
തെളിഞ്ഞു വായസഗണവും4 അന്നേരം।
തളൎന്നു കാകനും ചിറകു മന്ദിച്ചു॥
കുഴഞ്ഞു വെള്ളത്തിൽ പിടഞ്ഞു വീണുടൻ।
കഴിഞ്ഞു കാകന്തന്നഹങ്കാരമെല്ലാം॥
വിധിബലം എന്നു മരിച്ചാൽ അപ്പോലെ।
വിധിഹിതം കേൾ നിണക്കും ആകുന്നു.॥


(മഹാഭാരതം, കൎണ്ണപൎവ്വം.)

൪൨ാം പാഠം.

൩. വൃഷ്ടി5 കലികാലമുണ്ടാകയില്ല പോൽ।
പുഷ്ടിയും നാട്ടിൽ കുറഞ്ഞു പോകന്തുലോം॥
പട്ടിണി വേണ്ടതെല്ലാൎക്കുമുണ്ടായ്വരും;।
കെട്ടു പോം ഓരോ രാജ്യങ്ങളും പ്രഭൊ!
ഊറ്റമായി കാറ്റടിക്കും പൎവ്വതാദികൾ।
പാറ്റിക്കളയും ഓരൊ ദിശി6 മന്നവ!॥



1 പെറ്റ മക്കളായ. 2 കടലിനെ. 3 കടൽ. 4 കാക്കകളുടെകൂട്ടം. 5 മഴ. 6ദേ
ശത്തിൽ.

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/41&oldid=184054" എന്ന താളിൽനിന്ന് ശേഖരിച്ചത്