താൾ:GkVI70b.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 36 —

൨൨. ഇങ്ങിനെ തന്മൊഴി കേട്ടൊരു നേരം।
സാമചചസ്സുകളൂചെ1 ജനകൻ॥
"എന്മകനായ ഭവാനിഹ നിത്യം।
"എന്നുടെയരികിൽ വസിച്ചീടുന്നു॥
൨൩. "മാമകമാകിന2 ധനവുമശേഷം।
താവകമെന്നു3 ധരിച്ചീടെണം॥
"സഹജൻ തവ മൃതനെന്നോൎത്തവ4
"നിന്നിഹ വന്നതു മൂലന്തരസാ॥
൨൪. "സാമ്പ്രത5മേവരുമൊരുമിച്ചിവിടെ।
"സന്തോഷിച്ചു സുഖിച്ചിട വേണം"॥
എന്നു പറഞ്ഞവരേവരുമൊപ്പം।
പൂൎണ്ണരസേന ഭുജിച്ചു സുഖിച്ചാർ॥
൨൫. പാപഞ്ചെയ്തൊരു മാനവനും പുനർ।
ഏവമ്മനസി നിനെച്ചനുതാപാൽ॥
സത്യ പിതാവിനെയുറ്റു ഭജിച്ചാൽ।
നിത്യ സുഖേനയവന്നു വസിക്കാം॥


൪൦ാം പാഠം.

സൎവ്വഭൂതങ്ങളിലും കൃപയുള്ളവന്താനും।
സൎവ്വദാ6 ജനങ്ങൾക്കു നല്ലതു ചൊല്ലുന്നോനും॥
ജന്തുക്കളെല്ലാം തന്നെപ്പോലെ എന്നകതാരിൽ।
ചിന്തിച്ചു, ദുഃഖം തീൎത്തു രക്ഷിച്ചീടുന്നവനും॥
ശക്തിക്കു തക്കുവാറു ദാനങ്ങൾ ചെയ്യുന്നോനും।
സ്വൎഗ്ഗലോകം പ്രപിച്ചു സുഖിച്ചു വസിച്ചീടും॥
(ശബരി)


൪൧ാം പാഠം.

൨. പല നാളും നിന്റെ വചനങ്ങൾ കൊണ്ടെ।
കലഹം കണ്ടു, ഞാൻ കളിയല്ല കൎണ്ണ॥
ചപലമാൎക്കിത്ഥം പറകെന്നു ശിലം।



1 കുളുൎപ്പിക്കുന്ന വാക്കുകളെ പറഞ്ഞു. 2 ഇനിക്കുള്ള. 3 നിന്റേതെന്നു. 4 മരി
ച്ചവനായിരുന്നെന്നോൎത്തു. 5 ഇപ്പോൾ. 6 എപ്പോഴും.

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/40&oldid=184053" എന്ന താളിൽനിന്ന് ശേഖരിച്ചത്