താൾ:GkVI70b.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 35 —


"ചേൎത്തഥ, തരസാ പുഷ്ടമതായൊരു।
"ഗോവത്സത്തെ വധിച്ചു,1 വിശേഷാൽ॥
൧൫. "പചനഞ്ചെയ്വിൻ ജഗ്ദ്ധി കഴിച്ചതി।
"മൊദരസേന വസിച്ചിട വേണം॥
"എന്മകനാമിവനൊ ബഹു വാരം।
"ദൃഷ്ടിപഥത്തിൽ3 വരാതെ കഴിച്ചു॥
൧൬. "കണ്ടു ലഭിച്ചതു മൂലമിദാനീം।
"പ്രീതിരസേന വസിച്ചിട വേണം"॥
ഏവമുരച്ചഥ താതൻ തരസാ।
വാദ്യധ്വനികൾ മുഴക്കിച്ചളവിൽ॥
൧൭. നൎത്തനഭാവം കണ്ടവർ പലരും।
പൂൎണ്ണരസേന വസിച്ചു വരുമ്പൊൾ॥
മൂത്ത മകൻ പുനരവിടേ വന്നു।
വൃത്തമശേഷമറിഞ്ഞു. ശഠിച്ചു॥
൧൮. വിപ്രിയഭാവം പൂണ്ടവനനിശം।
പുറമെ തന്നെ വസിച്ചൊരു ശേഷം॥
തനയന്തന്നുടെ നികടെ4 വന്ന।
ജ്ജനകന്താനുമപേക്ഷ കഴിച്ചു॥
൧൯. താതവചസ്സുകൾ കേട്ടവനേവം।
കോപപുരസ്സരമുടനെ5 ചൊന്നാൻ॥
ശുശ്രൂഷാധികൾ ചെയ്തതിനിഭൃതം6
"എത്ര കഴിച്ചിഹ കാലം ജനക!॥
൨൦. "നിന്നുടേ കല്പനയൊരു ദിനവും।
"ഞാൻ ലംഘിച്ചൊന്നു നടന്നതുമില്ല॥
"കുഞ്ഞാടെങ്കിലുംമൊന്നതിനിടയിൽ।
"തന്നതുമില്ല മദീയ7 സുഖാൎത്ഥം8
൨൧. "വേശ്യയിലിഛ്ശ മുഴുത്തവനനിശം9
"നിശ്ശേഷം10 ധനമാശു മുടിച്ചു॥
"ഇന്നിവന്നിങ്ങിനെ ചെയ്തതു ചിന്തി।
ച്ചതിശയമുള്ളിൽ വളൎന്നീടുന്നു॥

1 കുട്ടനെ അറുത്തു. 2 പാകം ചെയ്വിൻ ഊണു. 3 കണ്ണോട്ടം. 4 അടുക്കെ.
5 കോപം കാണീച്ച ഉടനെ. 6 എത്രയും അടക്കത്തോടു. 7 എന്റെ. 8 സുഖത്തി
ന്നായ്ക്കൊണ്ടു. 9 എപ്പോഴും. 10 മുഴുവനും.

5*

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/39&oldid=184052" എന്ന താളിൽനിന്ന് ശേഖരിച്ചത്