താൾ:GkVI70b.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 34 —

൭. എന്നല്ലതുവും അശിപ്പതിനാരും1
നല്കീടാതെ വലഞ്ഞൊരു സമയെ॥
തന്മനതാരഴൽപൂണ്ടൊരു ശേഷം।
നന്മെക്കയൊരു നിനവു ജനിച്ചു॥
൮. "കഷ്ടം, കഷ്ടമിതെന്തിനു ഞാനിഹ।
"വൃത്തി കഴിപ്പാനുഴലുന്നധികം॥
"ജനകൻ ധനവാൻ, പരിപാരങ്ങളു2
"മൈത്ര സുഖേന വസിച്ചീടുന്നു॥
൯. "അവനുടെ മുമ്പിൽ ചെന്നു വസിച്ചാ।
"ലനവധി സൌഖ്യം വന്നു ഭവിക്കും॥
"ചെന്നു വണങ്ങിയപേക്ഷകഴിച്ചാ।
"ലല്ലലശേഷമകറ്റും ജനകൻ"॥
൧൦. ഇത്ഥമ്മനസി നിനെച്ചങ്ങവനും।
ചെല്ലുന്നളവിൽ തന്നുടെ ജനകൻ॥
കണ്ടു കനിഞ്ഞുടനോടിചെന്നഥ।
കണ്ഠം മുറുക ധരിച്ചതി മോദാൽ॥
൧൧. ചുംബനവും പുനരാലിംഗനവും।
തരസാ3 ചെയ്തൊരു നേരം തനയൻ॥
"സ്വൎഗ്ഗപദത്തിനുമവ്വണ്ണന്തവ।
"പുരതസ്ഥാതുമയോഗ്യനഹം4 കേൾ॥
൧൨. "പാപിയതായൊരു ഞാനിനിമേലിൽ।
"നിന്മകനെന്നുര ചെയ്വതിനോൎത്താൽ॥
യുക്തനതല്ലെന്നുര ചെയ്തവനും।
"വിഹ്വലനായി5 വസിച്ചൊരു നേരം॥
൧൩. താതൻ തന്നുടേ പരിചാരകരെ6
പരിചോടങ്ങു വിളിച്ചുര ചെയ്തു॥
"മുഖ്യമതായൊരു വസനം7 കൊണ്ട।
"ന്നാദരപൂൎവ്വമുടുപ്പിച്ചിവനെ8
൧൪. "നല്ല ചെരിപ്പുകളുംഘ്രികളിൽപു9
"നരംഗുലി10 മദ്ധ്യെ നന്മോതിരവും॥

1. തിന്മാൻ ആരും. 2 പൊറുതിക്കാർ. 3 വേഗം. 4 സ്ഥാനത്തെ അനുഭവിക്കേണ്ട
തിന്നും നിന്റെ മുമ്പാകെ നില്കേണ്ടതിനും ഞാൻ യോഗ്യനല്ല. 5 അമ്പരപ്പോടെ.
6 വേലക്കാരെ. 7 ആട. 8 മുഴുത്ത അൻപൊടു. 9 കാൽകളിൽ. 10 വിരൽ.

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/38&oldid=184051" എന്ന താളിൽനിന്ന് ശേഖരിച്ചത്