താൾ:GkVI70b.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 33 —

4. പാട്ടുകൾ.

൩൯ാം പാഠം.

അനുതാപക്കഥാ.

൧. പണ്ടൊരു മാനുജനുണ്ടായ്വന്നിതു।
രണ്ടു സുതന്മാരവരിൽ സഹജൻ॥
സന്താപാൽ പല ദീനവചസ്സുകൾ।
തന്നുടെ ജനകം1 കണ്ടുര ചെയ്തു॥
൨. “താത! ഭവൽ‌2കൃപ ചെറുതുണ്ടെങ്കിൽ।
“നിന്മുതലിൽ പുനരെന്നുടെയംശം॥
“ഭാഗം ചെയ്തു തരേണമിനിക്കതു।
“കൊണ്ടു ദിനങ്ങൾ സുഖേന കഴിക്കാം“॥
൩. ഏവമവന്മൊഴി കേട്ടജ്ജനകൻ।
വിത്തം പകുതി കഴിച്ചു കൊടുത്തു॥
ദ്രവ്യമശേഷമെടുത്തവനുടനെ।
പൊങ്ങിനമോദം പൂണ്ടുഗമിച്ചു॥
൪. പെരുകിന ദൂരവിദേശം പ്രാപി।
ച്ചൂഢ3 കുതൂഹലമോടെ വസിച്ചാൻ॥
തന്മുതലഖിലം ദുൎവ്വ്യയമാക്കി।
ദുൎവ്വിധനായി4 വലഞ്ഞതിവേലം5
൫. ദുസ്സഹമായൊരു ദുൎഭിക്ഷവുമ6
ങ്ങദ്ദിശി വന്നു പിടിച്ചു തദാനീം7
കൊറ്റിനു മുട്ടു ഭവിച്ചൊരു ശേഷം।
ഉറ്റൊരു വരനെ ചെന്നു ഭജിച്ചു॥
൬. വരനുടെ കല്പന കേട്ടവനപ്പോൾ।
സൂകരവൃന്ദമ്മേച്ചു വസിച്ചാൻ॥
ക്ഷുത്തു8 പിടിച്ചു വലഞ്ഞതുമൂലം।
പന്നികൾ തിന്നുന്തവിടുമശിച്ചു॥



1. അഛ്ശനോടു. 2. നിന്റെ. 3. പൊങ്ങുന്ന. 4. പോക്കില്ലാതെ. 5 ഏറ്റ
വും. 6 പഞ്ചം. 7 അന്നേരത്തിൽ. 8 വിശപ്പു.

5

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/37&oldid=184050" എന്ന താളിൽനിന്ന് ശേഖരിച്ചത്