താൾ:GkVI70b.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 29 —

പല തുള്ളി പെരു വെള്ളം.
ഭണ്ഡാരത്തിൽ പണം ഇട്ട പോലെ.
മൂത്തേടത്തോളമേ കാതൽ ഉണ്ടാകൂ.
യോഗ്യത്തിന്നു നില്ക്കുമൊ.
രണ്ടു തലയും കത്തിച്ച നടു പിടിക്കല്ലാ.
വസ്തു പോയാലെ ബുദ്ധി തോന്നും.
ശ്രീമാൻ സുഖിയൻ; മുടിയൻ ഇരപ്പൻ.
സമുദ്രത്തിൽ മുക്കിയാലും, പാത്രത്തിൽ പിടിപ്പതേ വരൂ.
ഹിരണ്യ നാട്ടിൽ ചെന്നാൽ, ഹിരണ്യായ നമഃ

കഥകൾ.
൩൪ാം പാഠം.

൧.) ഒരു ബ്രാഹ്മണൻ യാഗം ചെയ്വാൻ ആട്ടിനെ മേടിച്ചു
കൊണ്ടു പോകുമ്പൊൾ, വഴിയിൽ വെച്ചു ദുഷ്ടന്മാർ പലരും കൂടി,
ബ്രാഹ്മണൻ ആട്ടിനെ വിട്ടെച്ചു പോകത്തക്കവണ്ണം ഒരുപായം
വിചാരിച്ചു, ചേയ്യെണമെന്നു നിശ്ചയിച്ചു. ഒരുത്തൻ അടുക്കൽ
ചെന്നു: "നായെ കഴുത്തിൽ എടുത്തും കൊണ്ടു പോകുന്നതു എ
"ന്തിനാകുന്നു" എന്നു ചോദിച്ചു. ബ്രാഹ്മണൻ ഒന്നും പറയാ
തെ പോയി. അവിടെനിന്നു കുറയ ദൂരം പോയപ്പോൾ, മറ്റൊ
രുത്തൻ: "ബ്രാഹ്മണൻ അങ്ങുന്നു ൟ പട്ടിയെ മേടിച്ചതു എന്തി
"ന്നാകുന്നു" എന്നു ചോദിച്ചു. അതുകൊണ്ടു ഒന്നും ഭാവിക്കാതെ
കുറയ ദൂരെ പോയപ്പോൾ, അവിടെ പലരും കൂടിനിന്നു കൊണ്ടു:
"ഉത്തമ ജാതിയായിട്ടുള്ള ബ്രാഹ്മണൻ ശ്വാവിനെ എടുത്തു കൊ
"ണ്ടു പോകുന്നതു കണ്ടാൽ, ആശ്ചൎയ്യമായിരിക്കുന്നു" എന്നു പറ
ഞ്ഞു. അതു കേട്ടപ്പോൾ ബ്രാഹ്മണൻ: "ഇനിക്കു നല്ലവണ്ണം
"കണ്ടു, അറിഞ്ഞു കൂടായ്കകൊണ്ടു, ൟ വസ്തു മേടിച്ചതു; നായി
"തന്നെആയിരിക്കും. എല്ലാവരുടെ ബുദ്ധിയിലും നന്നായിട്ടു തോ
"ന്നിയാൽ, മൎയ്യാദയായി നടക്കുന്ന വിദ്വാന്മാർ അതു വിചാരിക്കേ
"ണം" എന്നു പറഞ്ഞിട്ടുള്ളതു വിചാരിച്ചു, ആടിനെ വിട്ടേച്ചു, കുളി
പ്പാൻ പോയി. ദുഷ്ടന്മാർ ആടിനെ കൊന്നു തിന്നു. അതുകൊ
ണ്ടത്രെ ദുഷ്ടന്മാർ ബുദ്ധി കൊണ്ടു ചതിക്കും എന്നു പറഞ്ഞതു.

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/33&oldid=184046" എന്ന താളിൽനിന്ന് ശേഖരിച്ചത്