താൾ:GkVI70b.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 27 —

3. വായന.

൩൦ാം പാഠം.

പാപത്തിന്റെ കൂലി മരണം.
മരണത്തിന്റെ മുള്ളു പാപം തന്നെ.
വിശ്വസിച്ചാൽ എല്ലാം കഴിയും.
ദൈവം എല്ലാം സൌജന്യമായി കൊടുക്കുന്നു.
മനഃപൂൎവ്വമായി വരുന്നവർ ഗ്രാഹ്യന്മാർ.
നുറുങ്ങിയ ഹൃദയത്തിങ്കൽ ദൈവം വസിക്കും
ദൈവവചനം വഴിക്കലെ ദീപം.
നിത്യജീവന്റെ വചനങ്ങൾ യേശുവിൻ വക്കൽ ഉണ്ടു.
കരുണയാൽ കിട്ടിയതല്ലാത്തതുണ്ടൊ?
നീ ദൈവത്തോടു ചേൎന്നാൽ, അവൻ നിന്നോടു ചേരും.
ദാഹിക്കുന്നവൻ വന്നു, ജീവവെള്ളം വേണ്ടുവോളം കുടിക്കട്ടെ.
ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ.

൩൧ാം പാഠം.

ഒരുത്തന്റെ പാപത്താൽ അനേകർ മരിച്ചു.
ഏകന്റെ പുണ്യത്താൽ അനേകർ ജീവിക്കുന്നു.
നമ്മെ മുമ്പിൽ സ്നേഹിച്ചവനെ സ്നേഹിക്കട്ടെ!
ബാലപ്രായമായി വരുന്നില്ലെങ്കിൽ സ്വൎഗ്ഗം ഇല്ല. [ക്കുന്നു?
ജീവിച്ചിരിക്കുന്നവനെ എന്തിന്നു മരിച്ചവരോടു അന്വേഷി
കാണാകുന്നതു ക്ഷണികം തന്നെ; കാണാത്തതു നിത്യമായുള്ളതു.
കൂട സഹിക്കുന്നുവെങ്കിൽ, കൂട വാഴും.
കരയരുതെ; വിശ്വസിക്കെയാവു.
മുറിഞ്ഞ ഹൃദയങ്ങൾക്ക ദൈവം ചികിത്സകൻ.
എല്ലാവരും ദൈവോപദിഷ്ടരാകും.
ഒരുത്തൻ സങ്കടപ്പെട്ടാൽ പ്രാൎത്ഥിക്കട്ടെ!
ദൈവത്തിന്നുള്ളതു ദൈവത്തിന്നും രാജാവിനുള്ളതു രാജാവിനും
കൊടുക്കേണം.


4*

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/31&oldid=184044" എന്ന താളിൽനിന്ന് ശേഖരിച്ചത്