താൾ:GkVI70b.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 9 —

6. ൟ പുസ്തകത്തിൽ പെരുമാറുന്ന കുറികളുടെ പൊരുൾ
ആവിതു:

. പൊട്ടു (നിൎത്തൽ) എന്നതു ഒരു വാക്യം തീൎന്നതുകൊ
ണ്ടു നിൎത്തേണം എന്നു കാണിക്കുന്നു.
: ചൊട്ട എന്നതു മൂന്നു വക നിൎത്തൽ സൂചിപ്പി
ക്കുന്നു.
ഒന്നുകിൽ ഒരു വാക്യത്തിന്റെ പാതി ആ
യിട്ടുള്ളു എന്നും,
അല്ലായ്കിൽ ഒരാൾ പറഞ്ഞ വാക്കു പറ
വാൻ പോകുന്നു എന്നും,
അല്ല പുസ്തകക്കാരൻ ഒരു ചട്ടമൊ മറ്റൊ
പറവാൻ പോകുന്നു എന്നും കുറിക്കും.
; അരച്ചൊട്ടു എന്നതു ഒരു വാക്യത്തിൽ ചേൎത്തിട്ടുള്ള ന്യാ
യം മറ്റവറ്റോടു ചാൎന്നിട്ടുള്ളു എന്നു ഓൎമ്മ
പെടുത്തുന്നു.
, ചുട്ടി എന്നതു ഒരു വാക്യത്തിലുള്ള ന്യായങ്ങൾ ഉ
റ്റുകോത്തിരിക്കുന്നു എന്നു കുറിക്കുന്നു.
? കേൾവിക്കുറി എന്നതു ചോദിക്കേണം എന്നു ചൂണ്ടികാ
ണിക്കുന്നു.
! വിളിക്കുറി എന്നതു ഒരാളെ വിളിച്ചിരിക്കുന്നു (സംബോ
ധന) എന്നും ഒരാശ്ചൎയ്യം ഉണ്ടെന്നും കുറിക്കും.
( ) [ ] കൊളുത്തുകുറി എന്നതു വാക്യത്തോടു ചേരാ
തെ അതിലുള്ള ഒരു വാക്കോ മറ്റൊ തെളി
യിക്കുന്നു എന്നും കാണിക്കുന്നു.

2

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/13&oldid=184025" എന്ന താളിൽനിന്ന് ശേഖരിച്ചത്