താൾ:GkVI70b.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 8 —

യ = ്യ കീഴ്പട്ടുവള്ളി (വീച്ചൽ) ദൃ: ക + യ = ക്യ.
റ = ൃ മേല്പട്ടു വലിക്ക ദൃ: ക+ റ = ക്ര.
ല= ്ല ചുവട്ടിൽ കൂട്ടുക ദൃ: മ + ല = മ്ല.
വ = ്വ കോണിച്ചുചേൎക്ക ദൃ: ശ + വ = ശ്വ.
ര= ൎ മേല്പട്ടുകുത്തുക ദൃ: ക + ര =ൎക.

3. അനുസ്വാരം കൂടിയ മെയ്കളിൽ ം എന്ന അനുസ്വാരം
ചേൎത്ത കാണുന്നതു കൂടാതെ, ങ്ങ, ഞ, ണ,ൻ, മ എന്ന അനുനാ
സികങ്ങളുടെ ശബ്ദവും കാണും.

ങ്ക = ംക ദൃ: മരം കൊണ്ടു - മരങ്കൊണ്ടു.
ഞ്ച= ഞ + ച = ൻ & ച ദൃ: പുൻചിരി=പുഞ്ചിരി
ണ്ട = ൺ +ട ദൃ: ഉൺടു=ഉണ്ടു.
ന്ത=ൻ + ത =ം & ത ദൃ: വരും തോറും = വരുന്തോറും.
മ്പ=ം + പ ദൃ: പെരും പാമ്പു പെരുമ്പാമ്പു.

4. കൂട്ടക്ഷരമാറ്റങ്ങളിൽ
ക്ത = ക + ത
ഗ്ജ = ഗ + ജ
ഗ്ദ = ഗ + ദ ആകുന്നു എന്നും മറ്റും ഗുരുക്കന്മാർ വെ
ടിപ്പായി പറഞ്ഞു കൊടുക്കേണ്ടതു.

5. കുട്ടിയെ വിക്കിപറവാൻ സമ്മതിക്കേണ്ടതല്ല. വിക്കി
ന്റെ അപ്പൻ അറിയായ്മയാകയാൽ, കുട്ടിയെ കൊണ്ടു ഓരൊ
വാക്കിന്റെ എഴുത്തു പറയിക്കേണം. ആ ക്രമം ആവിതു:

കോ-ൺ = കോൺ.
അ-സ്ഥി = അസ്ഥി.
മീ-ത്ത-ൽ = മീത്തൽ.
രൌ-ദ്രം = രൌദ്രം.
അ-രി-ഷ്ടം = അരിഷ്ടം.
തി-രി-ച്ച-ൽ = തിരിച്ചൽ.
അ-നു-ഗ്ര-ഹം = അനുഗ്രഹം.
അ-ഹം-ഭാ-വം = അഹംഭാവം.
യൌ-വ-നാ-വ-സ്ഥ = യൌവനാവസ്ഥ.




+ എന്നതു കൂട്ടിയാൽ അല്ല, കകാരവും യകാരവും കൂട്ടീട്ടു ക്യകാരം ഉണ്ടാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/12&oldid=184024" എന്ന താളിൽനിന്ന് ശേഖരിച്ചത്