താൾ:GkVI259.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 82 —

സുകു: "അതു നിമിത്തമാകുന്നുവോ ഇത്ര വ്യസനം? ഇതുവരെ നിണക്കു
ആഹാരം തന്ന ദൈവത്തിൽ നിണക്കു ഇത്ര മാത്രമേ വിശ്വാസമുള്ളൂ?"

സത്യ: "കുമാരീ, നീ എന്റെ അമ്മ പഠിച്ച സ്ക്കൂളിൽ തന്നെ ആകുന്നു
പഠിച്ചതു എന്നു നല്ലവണ്ണം കാണ്മാനുണ്ടു. എനിക്കു ദൈവത്തിന്റെ വിശസ്ത
തയെ കുറിച്ചു അശേഷം സംശയമില്ല. എങ്കിലും ഒരു മാസത്തിന്നിടയിൽ
എനിക്കു എവിടെയാകുന്നു പണി കിട്ടുക? നീ ഓൎത്തു നോക്കൂ."

സുകു: "ഉടനെ തന്നെ കിട്ടീല്ലെങ്കിൽ ക്രമേണ കിട്ടും."

സത്യ: "അതിനിടയിൽ ഞാൻ എന്റെ അമ്മയെ എങ്ങിനെ പുലൎത്തും?
അമ്മെക്കു ശരീരത്തിനു നല്ല രക്ഷ ചെയ്നില്ലെങ്കിൽ ശരീരം വേഗത്തിൽ
ക്ഷയിച്ചുപോകും. ഇപ്പോൾ അമ്മെക്കു കിട്ടുന്ന സഹായശമ്പളം കൊണ്ടു
അതും ഞങ്ങളുടെ ചെലവും ഒന്നിച്ചു നിൎവ്വഹിപ്പാൻ കഴികയില്ലല്ലൊ" എന്നു
പറഞ്ഞു അവൻ കൈകൊണ്ടു മുഖം മൂടി അവിടെ ഇരുന്നു കരഞ്ഞു.

സുകുമാരി അപ്പോൾ അവന്റെ തലപിടിച്ചു നിവിൎത്തി "സത്യദാസാ! നി
ണക്കു എന്നെ എന്തെല്ലാം ഉപദേശിപ്പാൻ കഴിഞ്ഞിരുന്നു? ഇപ്പോൾ നിന്റെ
ധൈൎയ്യം ഇത്രേ ഉള്ളൂ എന്നു എനിക്കു കാണിക്കയാകുന്നുവോ? നീ അകത്തു
വാ. ഞാൻ ഈ വിവരം മുത്തച്ഛനോടു പറയാം. അവരെന്താകുന്നു പറയു
ന്നതെന്നു കേൾക്കാമല്ലൊ. പിന്നെ നിന്റെ അമ്മയോടും പറയാം" എന്നു
പറഞ്ഞു കൈ പിടിച്ചു അകത്തേക്കു കൂട്ടിക്കൊണ്ടു പോയി. താൻ തന്നെ
കാൎയ്യമെല്ലാം പറഞ്ഞപ്പോൾ തേജോപാലൻ സത്യദാസനോടു: "നിണക്കൂ ഞങ്ങ
ളാരും ഒരു ആശ്വാസം പറഞ്ഞു തന്നതിനെക്കൊണ്ടു ഫലമില്ല. അവനവന്നു
അവനവൻ തന്നെ ആശ്വാസം കണ്ടെത്തണ്ടതാകുന്നു. അതാകുന്നു കാൎയ്യ
മായ ആശ്വാസം. എങ്കിലും ഒന്നു പറയാം. ദൈവം പക്ഷേ നിണക്കു
ഇതിനെക്കാൾ നല്ല ഒരു പ്രവൃത്തി കണ്ടിട്ടുണ്ടായിരിക്കണം. അവന്റെ
വിശ്വസ്തതയെ നീ ഒരിക്കലും, സംശയിക്കല്ലാ" എന്നു പറഞ്ഞു. അതിന്റെ
ശേഷം സുകുമാരി അവനെ വളരെ നേരം ആശ്വസിപ്പിച്ചു തലേദിവസം
വൈകുന്നേരം കടലിൽ കണ്ട കൊട്ടത്തേങ്ങയുടെ ദൃഷ്ടാന്തവും പറഞ്ഞു. ഒടുക്കം
അവൻ ധൈൎയ്യപ്പെട്ടു അതു വരെ തന്നിൽ പ്രത്യക്ഷമായിരുന്ന മനോബലഹീ
നതയെ കുറിച്ചു ലജ്ജിച്ചു അവളോടു പറഞ്ഞു:-

"കുമാരീ എനിക്കു സ്നേഹിതന്മാരായി ആൺകുട്ടികളാരുമില്ലെന്നു. നീ അറി
യുന്നുവല്ലോ. നേരംപോക്കു പറവാനും അന്യരെക്കൊണ്ടു ഏഷണിയും ദൂഷ
ണവും പറഞ്ഞു രസിപ്പാനും ഇഷ്ടമുള്ളോരെ മാത്രമേ എനിക്കു കാണ്മാൻ ഭാഗ്യ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/96&oldid=195901" എന്ന താളിൽനിന്ന് ശേഖരിച്ചത്