താൾ:GkVI259.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 75 —

സുകുമാരി അവൾക്കു തന്റെ നന്ദി എങ്ങിനെ പറഞ്ഞു കാണിക്കേണമെ
ന്നറിയാതെ അമ്പരന്നു നിന്നു പോയെങ്കിലും അതിന്നും ഒരു അവസരം കിട്ടു
മെന്നു കരുതി മനസ്സടക്കി വെച്ചു. കെട്ടു തുറന്നു നോക്കിയപ്പോൾ ഒന്നു രണ്ടു
കുപ്പി കഴമ്പും കുറെ കമ്പിളിതുണിയും ശരീരശക്തിക്കായുള്ള ചില ഭക്ഷണ
സാധനങ്ങളും കണ്ടു.

സന്ധ്യയായപ്പോൾ സത്യദാസൻ വന്നു. അവനെ കണ്ട ഉടനെ അവൾ
പൊട്ടിക്കരഞ്ഞു. അവന്നും വളരെ വ്യസനം ഉണ്ടായിരുന്നെങ്കിലും പതിനേഴു
തികഞ്ഞ ഒരു ബാലനാകയാൽ ഇതു കുറെ ധീരത കാട്ടേണ്ടുന്ന സമയം
എന്നോൎത്തു അവളെ കൈ പിടിച്ചു പുറത്തേക്കു കൂട്ടിക്കൊണ്ടു പോയി. വള
രെ നേരം മൌനമായിരുന്ന ശേഷം അവൻ അവളോടു: "കമാരീ! നീ
പടിഞ്ഞാറു ആകാശത്തിലേക്കു നോക്കു. അവിടെ എന്തു കാണുന്നു?" എന്നു
ചോദിച്ചു. അവിടെ അസ്തമാനസൂൎയ്യന്റെ രക്തവൎണ്ണകിരണങ്ങൾ തട്ടിയ
സ്വൎണ്ണവൎണ്ണമായ വിളുമ്പുകളോടു കൂടിയ കാർമേഘങ്ങൾ ഉണ്ടായി
രുന്നു. സുകുമാരി സൂക്ഷിച്ചുനോക്കി "ഞാൻ മേഘമല്ലാതെ മറ്റു യാതൊന്നും
കാണുന്നില്ല" എന്നു പറഞ്ഞു.

സത്യ: "മേഘം എന്തു നിറം?"

സുകു: "കറപ്പുനിറം."

സത്യ: "അതിന്റെ വിളുമ്പോ?"

സുകു: "മഞ്ഞനിറം"

സത്യ: "നല്ലതു. അതു തന്നെയാകുന്നു ഞാൻ നോക്കുവാൻ പറഞ്ഞുതു.
സൂൎയ്യൻ രാവിലെ എത്രയോ പ്രതാപത്തോടെ ഉദിച്ചുവന്നുവല്ലോ. നമ്മുടെ ഈ
പ്രായം ആ സ്ഥിതിയിൽ ആകുന്നു. ഉച്ചെക്കു സൂൎയ്യൻ എത്രയോ ശക്തിയുള്ള
പ്രകാശത്തോടെ തിളങ്ങിയിരുന്നു. പക്ഷേ ആ ആയുസ്സും ദൈവം നമുക്കു
കൃപയാൽ തരുമായിരിക്കും. എങ്കിലും അസ്തമാനത്തോടടുക്കുംപോൾ സൂൎയ്യനെ
കാർമേഘങ്ങൾ മൂടിയതു കണ്ടുവോ? മുത്തച്ഛന്നു ഇപ്പോൾ അസ്തമാനകാല
മടുത്തു. കാൎമ്മേഘങ്ങളാകുന്ന കഷ്ടങ്ങൾ മരണത്തിന്നു മുമ്പെ ഉണ്ടാകാതിരിക്ക
യില്ല. എങ്കിലും എത്ര കഷ്ടങ്ങളുണ്ടായാലും സത്യഭക്തന്മാൎക്കു അവറ്റിൻമദ്ധ്യേ
ആശ്വാസവും ഉണ്ടാകും. ആ വിളുമ്പുകൾ ശോഭിച്ചിയങ്ങുന്നതു കണ്ടുവോ?
നമുക്കു അതു മാത്രമേ കണ്ടുകൂടും. മേഘത്തിന്റെ അങ്ങേഭാഗത്തു സൂൎയ്യപ്രകാശ
മുണ്ടെന്നതു നിശ്ചയം. നമുക്കു മുത്തച്ഛന്റെ കഷ്ടപ്പാടു മാത്രമേ കാണ്മാൻ കഴി
വുള്ളു. എങ്കിലും മുഖത്തേ പ്രസന്നത കണ്ടാൽ ഹൃദയത്തിൽ നല്ല സൂൎയ്യപ്രകാശ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/89&oldid=195883" എന്ന താളിൽനിന്ന് ശേഖരിച്ചത്