താൾ:GkVI259.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം.


നാലു വൎഷം കഴിഞ്ഞപ്പോൾ സുകുമാരിക്കു ഒരു ദിവസം രാവിലെ ജ്ഞാനാഭര
ണത്തിന്റെ ഒരു എഴുത്തു കിട്ടി. അതിൽ അവളുടെ മുത്തച്ഛൻ രോഗിയായി
വളരെ അമാന്തസ്ഥിതിയിലിരിക്കുന്നു എന്നായിരുന്നു വൎത്തമാനം. വേനൽ
കാലത്തിലെ ഇളവു കഴിഞ്ഞു വന്നിട്ടു രണ്ടാഴ്ചയേ കഴിഞ്ഞിരുന്നുള്ളു. അന്നു
സുഖത്തോടെ കണ്ടു വന്ന മുത്തച്ഛൻ പെട്ടന്നു പക്ഷവാതത്താൽ കിടപ്പിലാ
യെന്നു കേട്ടപ്പോൾ അവൾ അത്യന്തം ദുഃഖപരവശയായി പോയി. ഇപ്പോൾ
നിസ്സഹായിയായ വൃദ്ധനെ ശുശ്രൂഷിക്കേണ്ടതു തന്റെ മുറയാണെന്നു പറഞ്ഞു
സായ്വിനോടും മദാമ്മയോടും കല്പന ചോദിച്ചു സമ്മതം വാങ്ങി അവൾ കണ്ണൂരി
ലേക്കു ബദ്ധപ്പെട്ടു പോയി. ആ കൊല്ലത്തെ പാഠവും തീൎപ്പാൻ കഴിഞ്ഞെങ്കിൽ
അവൾക്കു അവിടത്തെ പഠിപ്പു തികയുമായിരുന്നു, എങ്കിലും കിഴവന്റെ രോ
ഗം നിമിത്തം അവൾ പോകേണ്ടിവന്നു.

സുകുമാരി വീട്ടിലെത്തിയപ്പോൾ രാവിലെ പത്തു മണിയായിരുന്നു. വാ
തിൽ ഒരു കതകു തുറന്നിരിക്കുന്നതു കണ്ടു. കടന്നു ചെല്ലുമ്പോൾ തന്നെ മുത്ത
ച്ഛൻ കുട്ടിലിന്മേൽ കിടക്കുന്നതും ജ്ഞാനാഭരണം അടുക്കെ നില്ക്കുന്നതും കണ്ടു.
കട്ടിലിന്മേൽ കവിണ്ണു വീണു ഉറക്കെ കരഞ്ഞു. കിഴവന്നു വലത്തെകൈയും
വലത്തെ കാലും അസ്വാധീനമായിപ്പോയിരുന്നതു കൂടാതെ നാവും കുഴഞ്ഞു
പോയിരുന്നതിനാൽ അവൻ ഒന്നും സംസാരിക്കാതെ അവളുടെ മേൽ ഇട
ത്തെ കൈവെച്ചു കണ്ണീർ വാൎത്തുകൊണ്ടിരുന്നു. ഏകദേശം കാൽ മണിക്കൂ
റോളം ഇങ്ങിനെ കഴിഞ്ഞ ശേഷം സുകുമാരി തല പൊന്തിച്ചു നോക്കി. ജ്ഞാ
നാഭരണത്തെ കണ്ടില്ല. അവൾക്കു വ്യസനം സഹിക്ക വഹിയാഞ്ഞതിനാൽ
തന്റെ മുറിയിലേക്കു പോയ്ക്കളഞ്ഞിരുന്നു. എങ്കിലും കുറെ ദൂരെ മൂലെക്കൽ
ഒരു കസേലമേൽ അവൾക്കു കണ്ടു പരിചയമില്ലാത്ത ഒരു സ്ത്രീ ഉറുമാൽകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/87&oldid=195877" എന്ന താളിൽനിന്ന് ശേഖരിച്ചത്