താൾ:GkVI259.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 72 —

യിരുന്നു എന്നു തന്നെ. എങ്കിലും അതു പറപ്പിക്കുന്നവൻ ആ ചരടു വിട്ടു
കളഞ്ഞാൽ എന്തു സംഭവിക്കും? പട്ടം ഉടനെ താഴത്തു വീഴും. അതുകൊണ്ടു
ഭൎത്താവേ, നിന്നെ ഭാൎയ്യയും, ഭാൎയ്യയേ നിന്നെ ഭൎത്താവും ഒരു ചരടുകൊണ്ടു പിടി
ക്കേണ്ടതാവശ്യമാകുന്നു. അങ്ങിനെ തന്നെ നിങ്ങൾക്കു ഓരോ കഷ്ടപ്രയാസ
ങ്ങളും തമ്മിൽ ഇടെക്കിടെ വിരുദ്ധങ്ങളും ഇടൎച്ചകളും നേരിടാം; എങ്കിലും അതു
നിങ്ങളുടെ ബാന്ധവത്തെ അധികം സ്ഥിരപ്പെട്ടത്തുന്നതും നിങ്ങളുടെ ഐക്യത
യെ അധികം ഉറപ്പിക്കുന്നതും ആക്കി തീൎക്കേണം. പിന്നെയും പട്ടത്തിന്റെ
ദൃഷ്ടാന്തം പറയാം; ഈ കാറ്റില്ലെങ്കിൽ എനിക്കു എത്ര നല്ലവണ്ണം ആഗ്രഹിച്ച
സ്ഥലത്തൊക്കെ പറക്കാമായിരുന്നു എന്നു അതു പറയുമായിരിക്കും. എങ്കിലും
കാറ്റു നിന്നു പോയാലോ അതു താഴെ വീഴുകേയുള്ളൂ. അങ്ങിനെ തന്നെ
കാറ്റു കൊടുങ്കാററായി മാറിയാലും പട്ടത്തിന്നു പറപ്പാൻ കഴികയില്ല. അതു
കൊണ്ടു നിങ്ങളുടെ ഇടയിൽ ദാരിദ്ര്യകഷ്ടങ്ങളും രോഗാരിഷ്ടതകളും ചെറു
ഭിന്നതകളും ഉണ്ടായി വരുമ്പോൾ അതു നിങ്ങളുടെ പരസ്പരസ്നേഹത്തേയും
അനുകമ്പയെയും അധികമാക്കി തീൎക്കേണ്ടതാകുന്നു. ആ ഇളങ്കാററുകളെകെ കൊ
ടുങ്കാറ്റാക്കി തീൎക്കാതെ അവ നിങ്ങളുടെ ജീവനത്തെ ഭാഗ്യകരമാക്കി തീൎക്കുന്ന
ആയുധങ്ങളായി തിരുവാൻ നിങ്ങൾ യത്നിക്കേണ്ടതാകുന്നു."

പിറ്റെ ദിവസം വത്സല തന്റെ ശാലെക്കും ഗുരുഭൂതൎക്കും സ്നേഹിതകൾക്കും
ശേഷം കൂട്ടികൾക്കും സുകുമാരിക്കും തന്റെ സ്വന്തകൌമാരകത്വത്തിന്നും സലാം
പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/86&oldid=195875" എന്ന താളിൽനിന്ന് ശേഖരിച്ചത്