താൾ:GkVI259.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 68 —

ധനെക്കായി ചിറക്കല്ലിൽ ഉള്ളവർ കണ്ണൂരിൽ തന്നെയായിരുന്നു പോകാറ്.
ചിറക്കല്ലിൽ പള്ളി ഉണ്ടായിരുന്നില്ല. ശാലയിലെ കുട്ടികളിൽ പത്തു വയസ്സി
ന്നു കീഴ്പെട്ടുള്ളവരെ അവിടെ തന്നെ ഇരുത്തും. അവൎക്കു ഒരു ഉപദേശി പ്രാൎത്ഥ
ന കഴിക്കും. എങ്കിലും ഉത്സവദിവസങ്ങളിൽ എല്ലാവരെയും കൊണ്ടുപോകും.
ചെറിയവൎക്കു വണ്ടി ഉണ്ടാകും. മറെറല്ലാവരും നടന്നുപോകേണം എന്നായി
രുന്നു ക്രമം.

രാവിലെ എട്ടുമണിക്കു എല്ലാവരും കണ്ണൂരിലെത്തി. ദൈവാലയം ആളു
കളെക്കൊണ്ടു നിറഞ്ഞിരുന്നു. അന്നു വെളുത്തപട്ടാളക്കാരിൽ മുക്കാലംശവും
കണ്ണൂർ മിശ്യൻപള്ളിയിൽ ആയിരുന്നു വരിക. അവരുടെ ആരാധന ഒമ്പതു
മണിക്കു കഴിഞ്ഞു. അതു കണ്ണൂരിലെ സായ്വായിരുന്നു നടത്തിയതു. ഒമ്പതര
മണിക്കു നാട്ടുകാരുടെ പ്രാൎത്ഥനക്കു മണി അടിച്ചു. ചിറക്കല്ലിൽനിന്നു പോയ
വലിയ കുട്ടികളെല്ലാം പുതിയ തുണിയും (ഏലാച്ച) കുപ്പായവും ചെറിയവർ
പുതിയ പാവാടയും കുപ്പായവും ഉടുത്തിരുന്നു. മണി അടിച്ചപ്പോൾ അവർ
അതുവരെ കൂടിനിന്നിരുന്ന സഭാപാഠശാലയിൽനിന്നു അണിയായി നടന്നു
കൊണ്ടു പള്ളിയിലേക്കു പോയി അവൎക്കായുള്ള പ്രത്യേക വാങ്കുകളിന്മേൽ ഇരു
ന്നു. അതിന്റെ പിന്നില സ്ത്രീകളും ഇരുന്നപ്പോൾ പള്ളിയുടെ വലത്തെ പങ്കു
നിറഞ്ഞുപോയി. ഇടത്തെ പങ്കിൽ ഒന്നാമതു സഭാശാലയിലെ കുട്ടികളും അ
വൎക്കു പിന്നിൽ വിവാഹം ചെയ്യാത്ത യുവാക്കളും പിന്നെ വിവാഹസ്ഥരായ പു
രുഷന്മാരും ഇരുന്നു. പ്രസംഗപീഠത്തിന്റെ ഇരുവശങ്ങളിൽ സായ്വ്‌മാരും
മദാമ്മമാരും ഇരുന്നു. ഒന്നാമതു ചിറക്കല്ലിലെ സായ്വ് ആരാധന നടത്തി അരമ
ണിക്കൂറോളം ഒരു പ്രസംഗം കഴിച്ച ശേഷം ആ കാലത്തിലെ സമ്പ്രദായപ്ര
കാരം ചോദ്യോത്തരം തുടങ്ങി. അതു കണ്ണൂരിലെ സായ്വായിരുന്നു നടത്തിയതു.
കഥാരംഭത്തിൽ പറഞ്ഞു പ്രകാരം ആ സായ്വ് പരിഭാഷക്കാരൻമുഖാന്തരമായി
രുന്നു ചോദ്യം കഴിക്കുക. വൃദ്ധന്മാർ തുടങ്ങി കുട്ടികൾവരെയും ചോദിക്കും.
ചോദ്യത്തിന്നുത്തരം പറഞ്ഞില്ലെങ്കിൽ അതു എല്ലാവരും മഹാ അപമാനമായി
എണ്ണിയിരുന്നു. സുകുമാരിയോടു ചോദിച്ച ചോദ്യങ്ങൾക്കെല്ലാം അവൾ ശരി
യായും താമസം കൂടാതെയും നല്ല ശബ്ദത്തിലും അക്ഷരസ്ഫുടതയോടും ഉത്തരം
പറഞ്ഞതിനാൽ കേട്ടവരെല്ലാം സന്തോഷിച്ചു. ആൺകുട്ടികളുടെ കൂട്ടത്തിൽ
സത്യദാസനാനായിരുന്നു മിടുക്കൻ. ഒടുക്കം സായ്വ് "യേശുക്രിസ്തൻ ആൎക്കായിട്ടു
ഈ ഭൂമിയിൽ ജനിച്ചുവന്നു?" എന്നൊരു ചോദ്യം ചോദിച്ചു അതിനോടെ അവ
സാനിക്കാം എന്നു പറഞ്ഞു. ചോദ്യം വളരെ എളുപ്പമെന്നു എല്ലാവൎക്കും തോ
ന്നിയെങ്കിലും കേട്ട ഉത്തരംകൊണ്ടാന്നും സായ്വ് തൃപ്തിപ്പെട്ടില്ല. "മനുഷ്യൎക്കാ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/82&oldid=195863" എന്ന താളിൽനിന്ന് ശേഖരിച്ചത്