താൾ:GkVI259.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 67 —

ത്തിരികളാലും മിനിത്തിളങ്ങുന്ന പളുങ്കുകളാലും മറ്റും അലംകൃതമായൊരു പ
ച്ചമരമായിരുന്നു. ഇതു അവൾ കണ്ടതു ഒന്നാം പ്രാവശ്യമായിരുന്നെങ്കിലും മു
മ്പു തന്നെ കണ്ണൂരിൽ വെച്ചും അന്നു അവിടേ വെച്ചും കേട്ടിരുന്നതുകൊണ്ടു, ക
ണ്ട ഉടനെ അതു ക്രിസ്മസ് മരമാണെന്നു അറിഞ്ഞു. കുട്ടികൾ മുമ്പിൽ നീളെ
ഇട്ടിട്ടുണ്ടായിരുന്നതും പലവിധ സമ്മാനം കൊണ്ടു നിറഞ്ഞിരുന്നതുമായ മേശ
കളുടെ മുമ്പിൽ വരിയായും, കാണ്മാൻ വന്നവർ ഇവരുടെ പിന്നിലിട്ടിരുന്ന വാ
ങ്കുകളിന്മേലും ഇരുന്നു. കുട്ടികളുടെ മേശയുടെ സമീപം വേറൊരു മേശമേൽ
വിധവമാൎക്കും അവരുടെ മക്കൾക്കും തുണി പലഹാരം മുതലായവ നിരത്തിവെ
ച്ചിരുന്നു. ഇതിലേക്കുള്ള ചിലവിൽ ഒരംശം ചിറക്കൽരാജാവിന്റെ ദാനമാ
യിരുന്നു. ഒരു പാട്ടും പ്രാൎത്ഥനയും കഴിഞ്ഞതിൽ പിന്നെ ആ ദിവസത്തി
ന്റെ വിശേഷത്തെ പറ്റി സായ്വ് കുട്ടികളോടും വിധവമാരോട്ടം ചോദ്യോത്ത
രം കഴിച്ച ശേഷം അവരവൎക്കുള്ള സമ്മാനങ്ങൾ കൊടുത്തു. സുകുമാരിക്കു അ
വൾ ആശിച്ചപ്രകാരം ഒരു നല്ല കമ്പിളിയും ചോദിക്കാത്തതായ ഒരു യന്ത്രപ്പാ
വയും ഒരു ചെറിയ പെട്ടിയിൽ അതിനു വേണ്ടുന്ന വസ്ത്രങ്ങളും കുറെ ചിത്രങ്ങ
ളും കിട്ടി. എങ്കിലും വത്സലെക്കു ഒരു തുന്നൽപെട്ടി മാത്രം കിട്ടിയതു കണ്ടിട്ടു
അവളുടെ സന്തോഷം അസാരം കുറഞ്ഞുപോയി. ഇതൊക്ക കഴിഞ്ഞ ഉടനെ
അവിടെ കൂട്ടിവന്നവർ പോവാൻ പുറപ്പെട്ടു. തേജോപാലൻ സുകുമാരിയുടെ
കയ്യിൽ ഒരു ചെറുഭാണ്ഡം കൊടുത്തു "ഇതു നിന്നെ സ്നേഹിക്കുന്ന അമ്മ തന്ന
യച്ചതാകുന്നു. അവരുടെ പേർ ഇന്നും കൂടി നിന്നോടു പറവാൻ എനിക്കു
സമ്മതം കിട്ടീട്ടില്ല" എന്നു പറഞ്ഞു അതു തുറന്നു നോക്കിയപ്പോൾ ഒരു ജോഡ്
പുതിയ ഉടുപ്പും രണ്ടു പുസ്തകങ്ങളും ഒരു തുന്നൽസാമാനപ്പെട്ടിയും കണ്ടു വളരെ
സന്തോഷിച്ചു. വിലാത്തിയിൽനിന്നു വന്ന ഒരു ചിത്രം സത്യദാസന്നും കമ്പി
ളി മുത്തച്ഛന്നും കൊടുത്തു. അവർ ആദ്യം അതു വാങ്ങിയില്ലെങ്കിലും അവൾ
പറഞ്ഞു ബുദ്ധിമുട്ടിച്ചു അവരെക്കൊണ്ടു അതെടുപ്പിച്ചു.

ഭക്ഷണം കഴിഞ്ഞു ഉടനെ സുകുമാരി വത്സലയുടെ അടുക്കൽ ചെന്നു "നി
ങ്ങൾ ആശിച്ച സമ്മാനങ്ങൾ എത്തിയില്ലല്ലൊ" എന്നു വ്യസനത്തോടെ പറഞ്ഞു.
അപ്പോൾ അവൾ തനിക്കു വന്നു കത്തു കാണിച്ചു, "ഇതാ എന്തെല്ലാം സാമാന
ങ്ങൾ വന്നിരിക്കുന്നെന്നു ഞാൻ അറിയുന്നില്ല കല്ല്യാണദിവസത്തിൽ കിട്ടുമെന്നു
ഇതിൽ എഴുതീട്ടുണ്ടു. ഈ കിട്ടിയതു ക്രിസ്മസ് സമ്മാനമാകുന്നു" എന്നു പറ
ഞ്ഞപ്പോൾ സുകുമാരിയുടെ ദുഃഖം തീൎന്നു.

പിറേറ ദിവസം പുലൎച്ച അഞ്ചു മണിക്കു എല്ലാവരും എഴുന്നീറ്റു പള്ളിക്കു
പോകുവാൻ ഒരുങ്ങി തുടങ്ങി. ആ കാലത്തിൽ ഞായറാഴ്ചതോറും ദൈവാരാ

5✱

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/81&oldid=195860" എന്ന താളിൽനിന്ന് ശേഖരിച്ചത്