താൾ:GkVI259.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം അദ്ധ്യായം.


ദിസേമ്പ്ര ഇരുപത്തുനാലാം തിയ്യതി ആയിരിക്കുന്നു. തലേന്നു ഉച്ചെക്കു തന്നെ
പാഠങ്ങൾ മൂന്നാഴ്ചെക്കു നിൎത്തിവെച്ചിരിക്കുന്നു. ബൊംബായിക്കാരായ കുട്ടികള
ല്ലാതെ മറ്റാരും ശാലയിൽനിന്നു പോയിട്ടില്ല. ക്രിസ്മസും ജനവരിയും കഴി
ഞ്ഞെപോകുകയുള്ളു. "ഭൂമിയിൽ സമാധാനവും മനുഷ്യരുടെ മേൽ ദൈവ
പ്രസാദവും" ഉദിച്ചു വന്ന ദിവസത്തിന്റെ സ്മരണചിഹ്നങ്ങൾ പ്രകൃതിയിൽ
തന്നെ ധാരാളം കാണ്മാനുണ്ടു. ശാലയുടെ ഉമ്മരം തുടങ്ങി കണ്ടിവാതിൽ
വരെയും ഉള്ള നിരത്തിന്റെ ഇരുവശങ്ങളിലും അത്യന്തം ഉയരത്തിൽ വളൎന്നു
ശോഭിച്ചു നില്ക്കുന്ന കാറ്റാടി (ചബൂൿ) മരങ്ങളുടെ മേൽ കിഴക്കൻകാറ്റു
വീശുമ്പോളുളവാകുന്ന ശബ്ദം വൎഷകാലത്തിലെ സമുദ്രശബ്ദത്തിന്നു തുല്യമായി
രിക്കുന്നു. വൃക്ഷങ്ങളുടെ കൊമ്പുകളും ഇലകളും ആടി അലഞ്ഞു അന്യോന്യം
ഉരസിക്കൊണ്ടിരിക്കുന്നതു കണ്ടാൽ അവയൊക്ക പരസ്പരം ക്രിസ്തജനനോത്സവ
ദിനവന്ദനങ്ങൾ ചെയ്കയാണെന്നു തോന്നും. പ്രഭാതകിരണങ്ങൾ അവ
യുടെ ശിഖരങ്ങളിന്മേൽ തട്ടുമ്പോൾ കേൾക്കാകുന്ന പക്ഷിനിനാദങ്ങളാൽ,
അന്ധകാരം നീങ്ങി സൂൎയ്യപ്രഭകാണുമ്പോൾ, ആഹ്ലാദിക്കുന്ന ഈ പറവകൾ
പാപാന്ധകാരത്തെ നീക്കം ചെയ്വാനുദിച്ച നീതിസൂൎയ്യനെ എതിരേറ്റു കൈ
ക്കൊള്ളേണ്ടതെങ്ങിനെയാണെന്നു മനുഷ്യരെ പഠിപ്പിപ്പാൻ സൃഷ്ടിക്കപ്പെ
ട്ടവയാണെന്നു തോന്നിപ്പോകുന്നു. ദൈവത്തിന്റെ യാതൊരു ദാനവും അ
വനെ സ്തുതിക്കാതെ അനുഭവിക്കരുതെന്നും ദാനങ്ങളിൽ ഏറ്റവും വലുതായ
അവന്റെ ഏകപുത്രനെ നന്ദിയാൽ പരിപൂൎണ്ണമായ ഹൃദയത്തോടുകൂടെ സ്തുതി
ച്ചുംകൊണ്ടു കൈക്കൊള്ളേണ്ടതാണെന്നും അല്പമെങ്കിലും ആലോചനയുള്ളവരെ

5

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/79&oldid=195855" എന്ന താളിൽനിന്ന് ശേഖരിച്ചത്