താൾ:GkVI259.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 64 —

മാകയാലും അവൾക്കു എന്റെ നിറം പൊറുത്തുകൂടാ. എങ്കിലും ഞാൻ അവളെ
അതുനിമിത്തം വെറുക്കുന്നു എന്നു നീ വിചാരിക്കേണ്ടാ. എന്നെക്കാൾ രണ്ടു
വയസ്സധികമുണ്ടെങ്കിലും ധനം ചൊല്ലി ഗൎവ്വിക്കുന്നതു ബുദ്ധിയല്ല എന്നതു അവ
ൾക്കു അറിഞ്ഞുകൂടാ.

കഴിഞ്ഞ ആഴ്ച ഒരു ചാലിയത്തി ഇവിടെ ക്രിസ്ത്യാനിയാകുവാൻ വന്നു.
തെരുവത്തെ ചാലിയരും മാപ്പിളമാരും കൂടി കൂട്ടമായി വന്നു പറമ്പിന്റെ പുറത്തു
നിന്നു കല്ലുകൊണ്ടു ഇസ്ക്കൂളിന്റെ കണ്ണാടിവാതിലെല്ലാം എറിഞ്ഞു പൊളിച്ചു
കളഞ്ഞു. സായ്വ് ആദ്യം തന്നെ സൎക്കാറിൽനിന്നു കാവലിനു ആളെ വെപ്പി
ച്ചിരുന്നതിനാൽ അവർ ഇങ്ങു കടന്നു വരുവാൻ ധൈൎയ്യപ്പെട്ടില്ല. അവർ
അവളുടെ വീട്ടുകാരോടു പിണങ്ങിവന്നതാകുന്നു എന്നു ഇപ്പോൾ കേൾക്കുന്നു.
അതു സത്യമാകുന്നു എന്നു തിൎച്ച കിട്ടിയാൽ അവളെ അയച്ചുകളയുംപോൽ.
ആത്മരക്ഷെക്കായി വരുന്നവരെ അല്ലാതെ മറ്റാരെയും ഇവിടെ ചേൎക്കുവാൻ
സായ്വിനു മനസ്സില്ല.

ഞങ്ങളെല്ലാവരും നാളെ വിലാത്തിക്കു കത്തെഴുതും. എനിക്കു യാതൊരു
സമ്മാനത്തിന്നായും എഴുതുവാൻ മനസ്സില്ലെങ്കിലും മുത്തച്ഛനെ വിചാരിച്ചു
ഒരു കമ്പിളിക്കെഴുതുവാൻ ഭാവിക്കുന്നു. കിട്ടിയാൽ മുത്തച്ഛന്നു പുതുക്കാമല്ലോ.
ഇന്നു ബുധനാഴ്ച ഇതെഴുതുന്ന കുട്ടിക്കു വളരെ പ്രവൃത്തിയുള്ള ദിവസമാകയാൽ
ഇതു ഇപ്പോൾ ഇവിടെ അവസാനിക്കുന്നു. നിനക്കും അമ്മെക്കും മുത്തച്ഛന്നും
എന്റെ വാത്സല്യമുള്ള വന്ദനം. — എന്നു നിന്റെ പ്രിയമുള്ള

സുകുമാരി തേജോപാലൻ.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/78&oldid=195853" എന്ന താളിൽനിന്ന് ശേഖരിച്ചത്