താൾ:GkVI259.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 63 —

ഈ അദ്ധ്യായം അവസാനിക്കുന്നതിന്നു മുമ്പെ സുകുമാരി അന്നു സത്യ
ദാസന്നു എഴുതിയ ഒരു കത്തു ഇവിടെ കാണിക്കേണ്ടതു ആവശ്യമായി
തോന്നുന്നു.

ചിറക്കൽ,
൧൮...ആഗസ്റ്റ് ൨൦–ാം ൹.

പ്രിയമുള്ള സത്യദാസൻ അറിവാൻ,

നീ എഴുതിയ എഴുത്തു ഇന്നലെ മദാമ്മ എനി
ക്കു തന്നു. സായ്വും മദാമ്മയും അതു ആദ്യം പൊളിച്ചു വായിച്ചിരുന്നു. ആൺ
കുട്ടികൾക്കു ഇങ്ങോട്ടും ഞങ്ങൾക്കു അങ്ങോട്ടും കത്തെഴുതുവാൻ കല്പനയില്ല.
എങ്കിലും കത്തു നിന്റേതാകയാലും നീ എഴുതിയ കത്തു വായിച്ചു സന്തോഷിക്ക
യാലും മറുപടി എഴുതുവാൻ എനിക്കു മദാമ്മ സന്തോഷത്തോടെ സമ്മതം
തന്നിരിക്കുന്നു. എനിക്കു കടലാസ്സിലെഴുതുവാൻ ഇനിയും നല്ല ശീലമായിട്ടില്ല.
അതുകൊണ്ടു ഞാൻ ഇതു എഴുതിക്കയാകുന്നു ചെയ്യുന്നതു.

മുത്തച്ഛി മരിച്ചു പോയെന്നു ഞാൻ ഈ കഴിഞ്ഞ മാസത്തിന്റെ ആരംഭ
ത്തിൽ തന്നെ കേട്ടിരുന്നു. എങ്കിലും നിണക്കു അതിനെ പറ്റി ഒരു കത്തെ
ഴുതുവാൻ കഴിവു വന്നില്ല. അമ്മ ആ വ്യസനം കൊണ്ടായിരിക്കാം ഇങ്ങോട്ടു
ഇതുവരെ വരാഞ്ഞതു. നിണക്കു നല്ല ആശ്വാസവും ധൈൎയ്യവുമുണ്ടെന്നു
നിന്റെ കത്തിൽ കാണുകയാൽ നിന്നെക്കാൾ പ്രായവും ബുദ്ധിയും കുറഞ്ഞ
ഞാൻ വിശേഷിച്ചു ഒന്നും എഴുതേണമെന്നില്ലല്ലൊ. അന്യദിക്കിൽ വെച്ചു
മരിപ്പാൻ സംഗതിയായതിനാൽ എനിക്കും വളരെ വ്യസനമുണ്ടു. എങ്കിലും
അതും ദൈവേഷ്ടം കൂടാതെ സംഭവിച്ചതല്ല എന്നോൎത്തു ആശ്വസിക്കുന്നു.

എനിക്കു ഇവിടെ നല്ല സുഖവും സന്തോഷവുമുണ്ടു. നിന്നെയും അമ്മ
യെയും മുത്തച്ഛനെയും എപ്പോഴും കാണ്മാൻ കഴിയാത്തതിനാൽ മാത്രം അല്പം
ദുഃഖമുണ്ടു. എന്നോടെല്ലാവൎക്കും നല്ല ഇഷ്ടവും സ്നേഹവുമാകുന്നു. നീ പറ
ഞ്ഞതു പോലെയും അമ്മയും മുത്തച്ഛനും പറഞ്ഞതു പോലെയും കഴിയുംവണ്ണം
ഞാൻ അനുസരിച്ചു നടക്കുന്നുണ്ടു. ഒരു കുട്ടിക്കു മാത്രമേ എന്നെ കണ്ടു കൂടാതെ
യുള്ളു. ബൊംബായിൽനിന്നു കണ്ണൂരിൽവന്നു വലിയ ഒരു പാണ്ടികശാല
യിൽ കച്ചവടം നടത്തുന്ന ഒരാളുടെ രണ്ടു മക്കൾ ഇവിടെ പഠിക്കുന്നുണ്ടു. അ
തിൽ മൂത്തവളുടെ പേർ താരബായി എന്നാകുന്നു. അവളുടെ ഭാവം ഇന്നവിധം
എന്നു വിവരിപ്പാൻ വഹിയാ. എല്ലാവരെയും നീചരായിട്ടാകുന്നു താൻ വി
ചാരിക്കുന്നതു. എനിക്കു ആരുമില്ലെന്നറികയാലും എന്നോടു എല്ലാവൎക്കും ഇഷ്ട

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/77&oldid=195852" എന്ന താളിൽനിന്ന് ശേഖരിച്ചത്