താൾ:GkVI259.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 62 —

സായ്വ് അതു ജൎമ്മനിലാക്കി അങ്ങോട്ടു അയക്കും. അവിടന്നു ഒരു മറുപടിയും
സമ്മാനവും വരും. ആ കത്തു സായ്വ് മലയാളത്തിലാക്കി സമ്മാനത്തോടു
കൂടെ ക്രിസ്മസിന്നു നമുക്കു തരും."

സുകു: "എനിക്കു വിലാത്തിയിൽ ഒരു സ്നേഹിതയുണ്ടെന്നു ഞാൻ കേ
ട്ടിട്ടേ ഇല്ല. പക്ഷേ ഇനിക്കാരും ഇല്ലായിരിക്കാം."

വത്സ: "ഉണ്ടാകും. അതു സായ്വ് ഇന്നു രാത്രി പറഞ്ഞു തരും. നീ
ഇവിടെ ചേൎന്ന കാലത്തു തന്നെ മദാമ്മ വിലാത്തിക്കെഴുതി നിണക്കൊരു
സ്നേഹിതയെ സമ്പാദിച്ചിട്ടുണ്ടായിരിക്കണം."

സുകു: "ഞാൻ എന്തു സമ്മാനത്തിന്നാകുന്നു എഴുതേണ്ടതു്? നിങ്ങൾ എന്തു
സമ്മാനത്തിന്നായാകുന്നു എഴുതുവാൻ പോകുന്നതു?"

വത്സ: "ഞാൻ ഇന്ന സമ്മാനം വേണമെന്നു ഈ പ്രാവശ്യം എഴുതുക
യില്ല. ക്രിസ്മസ് കഴിഞ്ഞ ഉടനെ കല്ല്യാണമുണ്ടെന്നു എഴുതും. അയക്കുന്നതു
എന്തായാലും സന്തോഷത്തോടെ വാങ്ങും."

സുകു: ഇവിടെ ആൎക്കെങ്കിലും ഇങ്ങിനെ കല്ല്യാണത്തിനു സമ്മാനം കിട്ടീ
ട്ടുണ്ടോ?"

വത്സ: "പെരുത്താൾക്കു കിട്ടീട്ടുണ്ടു. കഴിഞ്ഞകൊല്ലം ഒരുത്തി ഇവിടന്നു
പെരുന്നാളിന്നു എത്രയോ മുമ്പെ കല്ല്യാണം കഴിച്ചിട്ടും വിലാത്തിക്കെഴുതിയ
പ്പോൾ അവളുടെ സ്നേഹിത അവൾക്കു രണ്ടു നല്ല കത്തിയും ആറു കരണ്ടിയും
ഒരു നല്ല ശാല്വയും പലവിധം തുണിയും കൊടുത്തയച്ചു."

സുകു: "ഞാൻ എന്താകുന്നു എഴുതി ചോദിക്കേണ്ടതു? നിങ്ങൾ പറഞ്ഞു
തരീൻ."

വത്സ: "ചോദിച്ചാൽ ചോദിച്ചതേ കിട്ടും. ചോദിച്ചില്ലെങ്കിൽ അധികം
നല്ല സാധനങ്ങൾ വല്ലതും കിട്ടും."

സുകു: "എന്നാൽ ഞാൻ ഒന്നിന്നും എഴുതുകയില്ല. എനിക്കു വേണ്ടി യാ
തൊന്നും ചോദിപ്പാൻ മനസ്സുമില്ല. എന്റെ മുത്തച്ഛന്നു പറ്റിയ വല്ലതും
കിട്ടിയെങ്കിൽ നന്നായിരുന്നു.

വത്സ: "നീ നല്ല കുട്ടി, നീ എപ്പോഴും മുത്തച്ഛനെ സ്നേഹിക്കുന്നതു നല്ല
നന്ദിഭാവം തന്നെ. എങ്കിലും അങ്ങിനെ ഒന്നും കിട്ടുകയില്ല. കുട്ടികൾക്കു
ആവശ്യമായ വസ്തു മാത്രമേ കുട്ടികൾക്കു കിട്ടുകയുള്ളൂ. അതാ കുളിപ്പാൻ പോ
കുവാൻ മണി അടിക്കുന്നു. നുമ്മൾ പോകുക."

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/76&oldid=195851" എന്ന താളിൽനിന്ന് ശേഖരിച്ചത്