താൾ:GkVI259.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 61 —

സുകു: "നിങ്ങൾ മനസ്സുണ്ടെന്നു പറഞ്ഞോ?"

വത്സ: "പറഞ്ഞു."

സുകു: "പിന്നെ എന്തിന്നാകുന്നു മുറിയിൽ ഇത്ര താമസിച്ചതു?"

വത്സ: സായ്വിന്നും മദാമ്മെക്കും അതിൽ നല്ല മനസ്സു കണ്ടില്ല. കണ്ണൂ
രിലെ സായ്വിന്നു വളരെ ഇഷ്ടമാകുന്നു എന്നു മാത്രം എന്നാടു പറഞ്ഞു. അതു
കൊണ്ടു ഞാൻ ആദ്യം ഉത്തരം യാതൊന്നും പറഞ്ഞില്ല. സായ്വും മദാമ്മയും
പ്രാൎത്ഥിച്ചു. ഞാനും പ്രാൎത്ഥിച്ചു. ഒടുവിൽ സായ്വ് തന്റെ അഭിപ്രായം
ഒന്നും പറയാതെ "വിവാഹം കഴിക്കുന്നതു നീയാകയാൽ നിന്റെ ഇഷ്ടംപോ
ലെ ചെയ്യാം ഞങ്ങൾ ഇതിൽ തടസ്ഥം പറയുന്നില്ല" എന്നു പറഞ്ഞു.

സുകു: "നിങ്ങൾ എപ്പോ പോകും?"

വത്സ: "കല്ല്യാണം കഴിഞ്ഞ ഉടനെ പോകേണ്ടി വരും."

സുകു: "അതെപ്പോഴാകുന്നു?"

വത്സ: "ക്രിസ്മസ് കഴിഞ്ഞു ഉടനെ ഉണ്ടാകും; ഇനി നാലു മാസമേ ഉള്ളൂ."

സുകു: "നിശ്ചയിച്ചു കഴിഞ്ഞാൽ ഇത്ര താമസിക്കുന്നതു എന്തിനാകുന്നു?"

വത്സ: "അതിപ്പോൾ പറഞ്ഞാൽ നിണക്കു മനസ്സിലാകയില്ല. നീ കുറച്ചും
കൂടെ വളൎന്നാലറിയാം."

സുകു: "നിങ്ങൾ പോകുന്നതു എനിക്കു വലിയ വ്യസനം തന്നെ. പോ
യാൽ പിന്നെ ഇവിടെ വരുമോ?"

വത്സ: "അതു പ്രയാസമായിരിക്കും. ഈ നാട്ടിൽ തന്നെ ആയിരുന്നെ
ങ്കിൽ ആഴ്ചയിൽ രണ്ടു പ്രാവശ്യം സ്ത്രീകളുടെ പാഠത്തിനു വരുമായിരുന്നു.
എന്നെ കല്ല്യാണം കഴിക്കുന്ന ആൾ കോഴിക്കോട്ടിലാകുന്നു. അതുകൊണ്ടു
ഞാൻ അവിടെ പോകേണ്ടിവരും. നാളെ നുമ്മൾ വിലാത്തിക്കു കത്തെഴുതേ
ണമല്ലോ. നീ എന്തു സമ്മാനത്തിന്നാകുന്നു എഴുതുവാൻ പോകുന്നതു?"

സുകു: ഞാനൊന്നും അറികയില്ല. ആൎക്കാകുന്നു വിലാത്തിയിൽ കത്തെ
ഴുതേണ്ടതു?"

വത്സ: "ഇവിടെ ഇങ്ങിനെ ഒരു സമ്പ്രദായമുണ്ടു. ഇവിടെയുള്ള അനാ
ഥകുട്ടികൾക്കെല്ലാം വിലാത്തിയിൽ ഓരോ സ്നേഹിതയുണ്ടു. തമ്മിൽ കണ്ടി
ട്ടില്ലെങ്കിലും കൊല്ലത്തിൽ ഓരോ കത്തു അങ്ങോട്ടുമിങ്ങോട്ടും അയക്കും. ക്രിസ്മ
സിന്നു നാലു മാസം മുമ്പെ ഒരു കത്തെഴുതി സായ്വിന്റെ വക്കൽ കൊടുത്താൽ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/75&oldid=195848" എന്ന താളിൽനിന്ന് ശേഖരിച്ചത്