താൾ:GkVI259.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 60 —

സുകുമാരി കണ്ടു. കുട്ടികൾ വല്ല കുറ്റവും ചെയ്താൽ അങ്ങിനെ ചെയ്യുന്നതു
പതിവാണെന്നും താൻ തന്നെ ആ മുറിയിൽ അങ്ങിനെ രണ്ടു മൂന്നു പ്രാവശ്യം
പോകേണ്ടിവന്നിരുന്നെന്നും അവൾക്കു ഓൎമ്മയുണ്ടായിരുന്നതിനാൽ വത്സല
അവിടുന്നു തിരിച്ചു വരുവോളം അവൾ മഹാ അക്ഷമാഭാവത്തോടെ കാത്തി
രുന്നു. ഒന്നു രണ്ടു മണിക്കൂർ കഴിഞ്ഞശേഷം വത്സല വാതിൽ തുറന്നു പുറത്തു
വന്നു. മുഖം കണ്ട ഉടനെ അവൾ വളരെ കരഞ്ഞിരുന്നെന്നു സുകുമാരിക്കു
മനസ്സിലായെങ്കിലും സായ്വിന്റെയും മദാമ്മയുടെയും മുഖത്തു സങ്കടത്തിന്റെ
യോ കോപത്തിന്റെയോ യാതൊരു ലക്ഷണവും കണ്ടില്ല. വത്സല ശാലയി
ലേക്കു വന്ന ഉടനെ വലിയ കുട്ടികളുമായി വട്ടമിട്ടുനിന്നു വൎത്തമാനം പറവാൻ തു
ടങ്ങി. സുകുമാരിയും അടുത്തു ചെന്ന ഉടനെ "ചെറിയ കുട്ടികൾക്കു എന്താവശ്യം
ഇവിടെ വരാൻ? പൂച്ചെക്കെന്താകുന്നു പൊന്നുരുക്കുന്നേടത്തു?" എന്നു പറഞ്ഞു
രണ്ടുമൂന്നു കുട്ടികൾ ഒന്നിച്ചു അവളുടെ തലെക്കു ഓരോ ചൊട്ടു കൊടുത്തതും വാങ്ങി
അവൾ അവിടെ നിന്നു ഓടിപ്പോകേണ്ടിവന്നു. വത്സല ആ കൂട്ടത്തിൽനിന്നു
പിരിഞ്ഞു വേറിട്ടു നിന്ന തരം നോക്കി സുകുമാരി ഓടിച്ചെന്നു അവളെ കെട്ടി
പ്പിടിച്ചു "എന്നോടു പറഞ്ഞുകൂടായെങ്കിൽ എനിക്കു കേൾക്കുണ്ട. എന്നാൽ
നിങ്ങൾ എന്തിനാകുന്നു കരഞ്ഞതെന്നു എനിക്കു കേൾക്കേണം" എന്നു പറഞ്ഞു.
അപ്പോൾ വത്സല ഏറ്റവും സ്നേഹത്തോടെ അവളുടെ തലതടവിക്കൊണ്ടു
"കുമാരീ ഞാൻ നിന്നെ വേഗം വിട്ടു പോകേണ്ടി വരും" എന്നു മാത്രം ഗൽഗ
ദാക്ഷരമായി പറഞ്ഞു.

സുകു: "അയ്യോ നിങ്ങൾ പോകുന്നുവോ? എവിടെ പോകുന്നു?"

വത്സ: "അതു പറഞ്ഞാൽ നിണക്കു മനസ്സിലാകയില്ല. എന്നെ ഒരാൾ
കല്ല്യാണം കഴിപ്പാൻ ചോദിച്ചിരിക്കുന്നു. സായ്വും മദാമ്മയും എനിക്കു അതിന്നു
ഇഷ്ടമുണ്ടോ എന്നു ചോദിക്കയായിരുന്നു."

സുകു: ഓ കല്ല്യാണം എന്നു പറഞ്ഞാൽ എനിക്കുറിയാം. കഴിഞ്ഞകൊല്ലം
കണ്ണൂർപ്പള്ളിയിൽ വെച്ചു ഒരു കല്യാണം കഴിഞ്ഞപ്പോൾ ഞാൻ പള്ളിയിൽ
ഉണ്ടായിരുന്നു. ആരാകുന്നു. നിങ്ങളെ ചോദിച്ചതു?"

വത്സ: "ആ ആൾ നാളെ വൈകുന്നേരം ഇവിടെ വരും, അപ്പോൾ നി
ണക്കു കാണാം."

സുകു: "നിങ്ങൾ മുമ്പെ കണ്ടിട്ടുണ്ടോ അയാളെ?"

വത്സ: "കാണാതെ മനസ്സുണ്ടെന്നു പറവാൻ പാടുണ്ടോ?"

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/74&oldid=195846" എന്ന താളിൽനിന്ന് ശേഖരിച്ചത്