താൾ:GkVI259.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 57 —

ടെ ലൌകികവിദ്യാഭ്യാസത്തിലും ഐഹികസ്വഭാവത്തിലും വളൎന്നുവരുന്ന ഒരു
കൂട്ടം സ്ത്രീകൾ വിദുഷികൾ എന്ന പേരോടെ നമ്മുടെ സഭകളിൽ ഉണ്ടായിവരും.
പക്ഷേ വസ്ത്രംകൊണ്ടും സ്വൎണ്ണംകൊണ്ടും അവർ തങ്ങളെ തന്നെ അലങ്കരിക്കും.
വിദ്യയും കുറെ ഉണ്ടായിരിക്കും. എങ്കിലും അവർ തങ്ങളുടെ ഭവനങ്ങൾക്കു അശ്രീ
കരവും ഭൎത്താക്കന്മാൎക്കു ഭാരവും മക്കളെ മൃഗതുല്യരായി വളൎത്തുന്നവരും ആയി
ത്തീരും. അങ്ങിനെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഇപ്പോൾ തന്നെ
അതിന്റെ ലക്ഷണങ്ങൾ കണ്ടുവരുന്നതിനു ചില ദൃഷ്ടാന്തങ്ങൾ ഞാൻ പറ
യാം. ഈ ശാലയിൽനിന്നു വിവാഹം കഴിഞ്ഞു പോയിട്ടുള്ള സ്ത്രീകളുടെ ഭവ
നത്തിലും മറ്റു സ്ഥലങ്ങളിൽനിന്നു വിവാഹം കഴിഞ്ഞു ഗൃഹജോലിയിൽ പ്ര
വേശിച്ച സ്ത്രീകളുടെ ഭവനത്തിലും പോയി നോക്കുവിൻ. ഏതു ഭവനത്തിൽ
അധികം ക്രമം കാണുമെന്നു നിങ്ങളുടെ കണ്ണുകൾ തന്നെ തുറന്നു നോക്കുവിൻ.
കുറെ പുരുഷന്മാർ കൂടിയ ഒരു സ്ഥലത്തു ഞാൻ ഇതിന്നിടെ പോയിരുന്നു. മൂന്നു
നാലു പേർ കുലം നോക്കി പെണ്ണെടുത്ത ചെറു ഉദ്യോഗസ്ഥന്മാരും മറ്റവർ
ഇവിടെനിന്നു ഭാൎയ്യമാരെ എടുത്ത കൈവേലക്കാരുമായിരുന്നു. ഒന്നാമത്തേവ
രിൽ ഒരുത്തന്റെ കുപ്പായത്തിന്റെ കഴുത്തിന്നു കുടുക്കു കണ്ടില്ല. ഒരുത്തന്റെ
കപ്പായത്തിന്റെ കീശ ഒരു വിരൽ നീളത്തിൽ തുന്നൽ പറിഞ്ഞു തൂങ്ങിക്കിട
ന്നിരുന്നു. മറെറാരുത്തന്റെ കാൽചട്ടയുടെ കീഴെ അറ്റം അലക്കുകാരന്റെ
അടിയാൽ ഛിന്നഭിന്നമായി തൂങ്ങിക്കൊണ്ടിരുന്നിരുന്നു. അതു ക്രമമാക്കീട്ടില്ല.
മറേറവർ താണതരം വസ്ത്രമായിരുന്നു ധരിച്ചിരുന്നതു. എങ്കിലും അതിന്റെ
വെടിപ്പും വൃത്തിയും കണ്ടപ്പോൾ അവരുടെ ഭാൎയ്യമാർ ആരാണെന്നു എനിക്കു
തീൎച്ചയായി. രണ്ടു കുട്ടികൾ കഴിഞ്ഞ ഞായറാഴ്ച ഒരുമിച്ചു പള്ളിയിലേക്കു വന്നു.
ഒരുത്തൻ വന്ന ഉടനെ തന്നെ പ്രാൎത്ഥിച്ചു വാങ്കിന്മേൽ ഇരുന്നു. മറ്റവൻ
മൃഗംപോലെ വന്നു നാലുപുറവും നോക്കിക്കൊണ്ടു അവിടെ ഇരുന്നു. ഒന്നാ
മൻ അവസാനത്തോളം പ്രസംഗം ശ്രദ്ധിച്ചു കേട്ടു. മറ്റവൻ വായി തുറന്നു
ഉറങ്ങിക്കൊണ്ടിരുന്നു. അന്വേഷിച്ചു നോക്കിയപ്പോൾ ഒന്നാമന്റെ അമ്മ
ഈ ശാലയിൽനിന്നു പോയവൾ. രാത്രിയായാൽ അവനോടു അന്നു ദൈവാ
ലയത്തിൽവെച്ചു കേട്ടതെന്തെന്നു ചോദിക്കും. മറ്റേവന്റെ അമ്മ ഈ ശാല
കണ്ടിട്ടും ഇല്ല, ഇവിടത്തെ ചെയ്തികളെന്തെന്നു കേട്ടിട്ടുമില്ല. അതുകൊണ്ടു
നിങ്ങളുടെ ഭാവിനന്മെക്കുള്ളവ നിങ്ങൾ ഇവിടെനിന്നു കരസ്ഥമാക്കുവാൻ ഉത്സാ
ഹിച്ചുകൊൾവിൻ."

ഇതൊന്നും സുകുമാരി വേണ്ടുംവണ്ണം ഗ്രഹിച്ചില്ലെങ്കിലും അവൾക്കു ആക
പ്പാടെ വളരെ സന്തോഷമുണ്ടായിരുന്നു. പ്രൎത്ഥന കഴിഞ്ഞു ഉടനെ മതാമ്മ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/71&oldid=195838" എന്ന താളിൽനിന്ന് ശേഖരിച്ചത്