താൾ:GkVI259.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 56 —

മേല്പറഞ്ഞു പ്രകാരം കുട്ടികളെല്ലാവരും എത്തിക്കൂടിയപ്പോൾ രാത്രിയത്തെ
ഭക്ഷണവും കഴിഞ്ഞു ൭꠱ മണിക്കു മണിഅടിച്ചു എല്ലാവരും പ്രാൎത്ഥനക്കായി
വലിയ മുറിയിൽ കൂടിവന്നു. സായ്വും മതാമ്മയും ഒരു മേശയുടെ അരികിലും
ചെറിയ കുട്ടികൾ മുമ്പിൽ ചുററി ഒരു വരിയായും അതിന്റെ പിന്നിൽ വലിയ
കുട്ടികൾ ഒരു വരിയായും ഇരുന്നു. ഒരു പാട്ടും പ്രാൎത്ഥനയും കഴിഞ്ഞ ശേഷം
സായ്വ് സുവിശേഷത്തിൽനിന്നു ഒരു അദ്ധ്യായം വായിച്ചു ചുരുക്കത്തിൽ ഒരു
പ്രസംഗം കഴിച്ച ശേഷം ആ ശാലയുടെ ഉദ്ദേശത്തെ കുറിച്ചു പറഞ്ഞതെ
ന്തെന്നാൽ:-

"ഈ ശാലയിൽ വൎഷന്തോറും പുതിയ കുട്ടികൾ ചേൎന്നുവരുന്നതിനാലും ഇ
ന്നും ഇവിടെ കുറെ പുതിയവരെ കാണുന്നതിനാലും, ഈ ശാലയുടെ മുഖ്യ ആ
ന്തരമെന്തെന്നു എപ്പോഴും ഓൎത്തുകൊണ്ടു ഇവിടെ പഠിപ്പാൻ തക്കവണ്ണം അതു
അവരെ, പ്രത്യേകം മുതിൎന്നവരെ ഗ്രഹിപ്പിക്കേണ്ടതു ആവശ്യമെന്നു തോന്നുന്നു.

നിങ്ങളുടെ ചുറ്റുമുള്ള നാനാജാതിക്കാരുടെ സ്ത്രീകളുടെ സ്ഥിതി നിങ്ങൾക്ക
അറിയാമല്ലോ. അവരിൽ വലിയ ധനികരുണ്ടു. ദരിദ്രരുമുണ്ടു. എങ്കിലും അ
വൎക്കാൎക്കും ഒരു സ്ത്രിക്കു ഈ ഭൂമിയിലെ ജീവനത്തിന്നാവശ്യമായ വിദ്യ, ഇല്ലെന്നു
ള്ളതു നിശ്ചയം. ഒരു സ്ത്രി തന്റെ ഭൎത്താവിന്നു സഹായിനിയും വിശ്വസ്തയായ
ഭാൎയ്യയും മക്കളെ ദൈവഭയത്തിലും ശരീരസുഖത്തിലും മനുഷ്യരുടെ മുമ്പാകെ
സന്മൎയ്യാദയിലും വളൎത്തുന്ന അമ്മയും, അങ്ങിനെ തന്റെ ഭവനത്തിന്നു അ
ലങ്കാരവും സമുദായത്തിന്നു ഭൂഷണവും ദൈവത്തിന്നു മഹത്വം വരുത്തുന്നവളും
ആയിരിക്കേണ്ടതു അവളുടെ പ്രധാനമുറയാകുന്നു. ഒരു സ്ത്രീ ഏതു പ്രകാര
മോ അതുപ്രകാരമായിരിക്കും അവളുടെ ഭവനം. സ്ത്രീകളുടെ അഭ്യുദയത്തിന്ന
നുസരിച്ചായിരിക്കും സമുദായവും. അതു നിമിത്തം ഈ ലാക്കു മുൻവെച്ചുകൊണ്ടു
ഇതിന്നാവശ്യമായവ ഈ ശാലയിൽ അഭ്യസിപ്പിച്ചുവരുന്നു. നിങ്ങൾ എല്ലാ
റ്റിന്മീതെ ഇവിടെ അഭ്യസിക്കേണ്ടതു ദൈവഭയം തന്നേ. അന്യജാതിക്കാരു
ടെ ഇടയിൽ കാണുംപ്രകാരം നിങ്ങളുടെ അലങ്കാരം സ്വൎണ്ണാഭരണങ്ങളോ മേ
ത്തരവസ്ത്രങ്ങളോ ആയിരിക്കരുതു. വിശുദ്ധമനസ്സു, വിശുദ്ധസംഭാഷണം,
വിശുദ്ധനടപ്പു എന്നിവയായിരിക്കേണം. ഈ ശാലയിൽ നിങ്ങളിൽ ഈ വക
ഭാവങ്ങൾ വെളിപ്പെടുന്നില്ലെന്നുവരികിൽ നമ്മുടെ മിശ്യൻസംഘം ഈ ശാല
പൂട്ടിക്കുളയും. അങ്ങിനെ സംഭവിക്കുന്നതു ഈ നാട്ടിലെ ക്രിസ്തീയസമുദായ
ത്തിനു ഒരു ശാപകരണമായിത്തീരുമെന്നു ഓൎത്തുകൊൾവിൻ. കാരണം വ
രുവാനുള്ള സന്തതികൾ വിദ്യാഭ്യാസം കൂടാതിരിക്കയോ അല്ലെങ്കിൽ ക്രിസ്തീയ
മേലന്വേഷണം ഇല്ലാത്ത ശാലകളിൽ പഠിക്കയോ ചെയ്യേണ്ടിവരും. അവി

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/70&oldid=195835" എന്ന താളിൽനിന്ന് ശേഖരിച്ചത്