താൾ:GkVI259.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം അദ്ധ്യായം.


കണ്ണൂരിൽനിന്നു അഞ്ചുനാഴിക വടക്കു കോലത്തിരിരാജാവിന്റെ കോവിലക
മുണ്ടു. അതിനു സമീപം തന്നെ ഈ കഥയുടെ കാലത്തിൽ ഒരു വലിയ
പറമ്പു മിശ്യൻസമൂഹത്തിന്റെ കൈവശമുണ്ടായിരുന്നു. ആ പറമ്പു ഈ
രാജാവു കൊടുത്തതുമായിരുന്നു. അതിൽ സായ്വുമാൎക്കു താമസിപ്പാനായി ഒരു
ചെറിയ ബങ്കളാവും അനാഥപെൺകുട്ടികൾക്കായി ഒരു എഴുത്തുപള്ളിയും
പാൎപ്പുശാലയും വിധവമാൎക്കായി ഒരു പാൎപ്പിടവും നാലഞ്ചു ക്രിസ്ത്യാനികളുടെ
വിടുകളുമുണ്ടായിരുന്നു. പറമ്പിൽ തെങ്ങു മാവു പിലാവു മുതലായ വൃക്ഷങ്ങളും
കുട്ടികൾ നട്ടു നനച്ചുണ്ടാക്കിയ വിശേഷമായൊരു പൂന്തോട്ടവും ഉണ്ടായിരുന്നു.

കണ്ണൂരിലെ പാഠശാലയിൽനിന്നു സുകുമാരി ഓടി പോയ്ക്കളഞ്ഞതിന്റെ
പിറ്റെവൎഷം ആരംഭത്തിൽ തന്നെ അവൾ ഈ അനാഥശാലയിൽ പോയി
ചേരുവാൻ കല്പനയായി. പോകുവാൻ പുറപ്പെട്ടപ്പോൾ സത്യദാസൻ അവ
ളോടു: "നിന്റെ പാഠങ്ങൾ നല്ലവണ്ണം പഠിച്ചു എല്ലാവരോടും സ്നേഹമായിരി
ക്കേണം. എല്ലാവരിൽനിന്നും നല്ലതു പഠിക്കേണം. ആർ പറയുന്നതും
കേൾക്കേണം. കേൾക്കുന്നതു അധികവും സംസാരിക്കുന്നതു കുറച്ചും ആയിരി
ക്കേണം. ഞാൻ നിണക്കു വേണ്ടി എപ്പോഴും പ്രാൎത്ഥിക്കും" എന്നു പറഞ്ഞു
പോയി. അവൻ പോയതിൽ പിന്നെ തേജോപാലൻ അവളോടു: ആ
കുട്ടി പറഞ്ഞതു കേട്ടുവോ? അതു അവന്റെ അമ്മ അവന്നു പഠിപ്പിച്ചു കൊടു
ത്തതാകുന്നു. അതു പോലെ അവൻ നടക്കുന്നതിനാൽ അവനെ കാണുന്നവ
ൎക്കെല്ലാം അവനോടു വളരെ സ്നേഹമുണ്ടു. നീയും അതിന്നായി തന്നെ ഉത്സാ
ഹിക്കേണം. എനിക്കു നിന്നെ വിട്ടു പിരിയുന്നതു വളരെ വ്യസനമാകുന്നു
എങ്കിലും നീ ഇനിയും അധികകാലം ഈ ഭൂമിയിലിരിക്കേണ്ടുന്നവളാകയാൽ
ഒരു കാൽ കുഴിയിൽ വെച്ചിരിക്കുന്നവനായ ഞാൻ നിന്റെ ഭാവിനന്മയെല്ലാം

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/66&oldid=195825" എന്ന താളിൽനിന്ന് ശേഖരിച്ചത്