താൾ:GkVI259.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 51 —

അപ്പോൾ സത്യദാസൻ "അന്തിക്കു വേണ്ടുന്നതൊക്ക അമ്മ നിങ്ങൾ്ക്കു രണ്ടാൾ്ക്കും
ഞങ്ങളുടെ വീട്ടിൽ ഒരുക്കിയിരിക്കുന്നു. അതു പറവാൻ അമ്മ എന്നെ അയ
ച്ചതാകുന്നു" എന്നു പറഞ്ഞു. "അരിപ്പെട്ടി പൂട്ടിയിരുന്നില്ലെങ്കിൽ ഞാനും അ
മ്മയും കൂടി ഇവിടെ തന്നെ കഞ്ഞിവെക്കുമായിരുന്നു" എന്നു സുകുമാരിയും പറ
ഞ്ഞു, മൂവരും കൂടെ സത്യദാസന്റെ മുറിയിലേക്കു ചെന്നു ഊണും കഴിച്ചു.

ജ്ഞാനാ: "നാളെ അമ്മ പോകുന്നതുകൊണ്ടു നമുക്കു ഒന്നിച്ചു ഒരു പ്രാൎത്ഥ
ന കഴിക്കേണം എന്നു എനിക്കു ഒരു താത്പൎയ്യമുള്ളതുകൊണ്ടാകുന്നു നിങ്ങളെ ക്ഷ
ണിച്ചതു" എന്നു പറഞ്ഞപ്പോൾ എല്ലാവരും ആ കാൎയ്യത്തിൽ സന്തോഷിച്ചു ഒരു
പാട്ടുപാടി സത്യദാസൻ വായിച്ചു കിഴവൻ ഒരു പ്രാൎത്ഥനയും കഴിച്ചു. അന്നേ
ത്തെ കൂടിവരവിനാലുള്ള സന്തോഷത്തോടും ചിരഞ്ജീവി പോകുന്നതിനാലുള്ള
ദുഃഖത്തോടും കൂടി ആ ചെറുകൂട്ടം പിരിഞ്ഞുപോകയും ചെയ്തു.

അങ്ങിനത്തെ ഒരു കൂടിവരവിന്നു അവൎക്കു പിന്നെ ഒരിക്കലും കഴിഞ്ഞില്ല.
ചിരഞ്ജീവി മകൾക്കും പൌത്രനുംവേണ്ടി അദ്ധ്വാനിക്കുന്നവളായിരുന്നു. ജ്ഞാ
നാഭരണം അമ്മെക്കും മകന്നുംവേണ്ടി അദ്ധ്വാനിച്ചു. സത്യദാസൻ അമ്മെ
ക്കും മുത്തച്ഛിക്കും വേണ്ടി പ്രയത്നിച്ചു. അവരവർ താന്താങ്ങളുടെ ദേഹസുഖ
ത്തെ കുറിച്ചു ചിന്തിച്ചതേ ഇല്ല. അതുകൊണ്ടു കോഴിക്കോട്ടേക്കു ആയയായി
പ്പോയ ചിരഞ്ജീവി പിറ്റേ വേനൽക്കാലത്തിൽ തന്റെ യജമാനത്തിയോടു
കൂടേ നീലഗിരിക്കു പോയി, അവിടെനിന്നു യദൃച്ഛയാ ശീതവും പനിയും പിടി
പെട്ടു ശാസകോശവീക്കത്താൽ മൂന്നു ദിവസത്തിനിടയിൽ മരിച്ചുപോയി.
വിധവയായ മകൾക്കു ഇതു മഹാക്ലേശത്തിനിടയായെങ്കിലും അതും ദൈവേ
ഷ്ടം എന്നു പറഞ്ഞു അമ്മയെയും ഭൎത്താവിനെയും പിന്തുടരുവാൻ ദിനേന ഒരു
ങ്ങിക്കൊണ്ടിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/65&oldid=195823" എന്ന താളിൽനിന്ന് ശേഖരിച്ചത്