താൾ:GkVI259.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 50 —

തുന്നപ്പണി ചെയ്തുകൊടുത്തതിനു കൂലി കൊടുക്കുമ്പോൾ മതാമ്മ അമ്മെക്കു അതു
സമ്മാനം കൊടുത്തു "ഞാൻ വിലാത്തിയിൽ പോയാൽ എന്റെ ഓൎമ്മെക്കു ഇതു
മേശമേലിടേണം' എന്നു പറഞ്ഞു. അതുകൊണ്ടു അമ്മ ആ തുണി മേശമേൽ
ഇട്ടതാകുന്നു. പഴയ തുണി ഇപ്പോഴും അതിന്റെ അടിയിലുണ്ടു. അതു ഭംഗിക്കാ
യിട്ടല്ല. മേശ വിടക്കായിപ്പോകാതിരിപ്പാൻ അമ്മ ആറണവിലെക്കു വാങ്ങി
ഇട്ടതാകുന്നു."

തേജോ: "കേട്ടോ മകളേ? നമ്മുടെ പഴയ മേശ എന്തായാലും വിടക്കാകുന്നു.
അതിന്നു ഇനി ഒരു തുണി ആവശ്യമില്ല. നമ്മുടെ അവസ്ഥെക്കു തക്കവണ്ണം
നാം നടന്നാൽ മതി. എനിക്കു എപ്പോഴും ഒരു പേടിയുണ്ടു. നി വലുതായാ
ലും അതു ഓൎമ്മയിലുണ്ടായിരിക്കണം. നമ്മുടെ നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ടു
പൈസ വിഴുങ്ങുവാൻ വിലാത്തിയിലെ കച്ചവടക്കാർ ഓരോ ചരക്കുകൾ കൊ
ടുത്തയക്കുന്നുണ്ടു. ആദ്യം വിലാത്തിക്കാർ ഇവൎക്കു ഇംഗ്ലീഷുമൎയ്യാദ പഠിപ്പിക്കും.
അവരുടെ ചീത്ത സമ്പ്രദായം മാത്രം നമ്മുടെ നാട്ടുകാർ പഠിച്ചു നല്ലതൊക്ക പ
ഠിക്കാതെയും വിടും.. അതു നാഗരികത്വമാകുന്നുപോൽ. അപ്പോൾ ഇവൎക്കു
അതിന്നടുത്ത ഉടുപ്പും സാമാനവും തീനും കൂടിയും വേണമെന്നാകും. അങ്ങി
നെ അവിടത്തെ കച്ചവടക്കാർ ഈ നാട്ടുകാരുടെ പണമെല്ലാം കൈക്കലാക്കും."

സത്യ: "മുത്തച്ഛൻ പറഞ്ഞതു നേരാകുന്നു. ഞാൻ പണിയെടുക്കുന്ന ഷാ
പ്പിൽ തൊട്ടാൽ പൊട്ടുന്ന ചില സാമാനങ്ങളുണ്ടു. ചില ആളുകൾ വന്നു ഏ
റിയ വിലയും കൊടുത്തു അതെല്ലാം വാങ്ങി കൊണ്ടുപോകുന്നു. എനിക്കു വെ
റുതെ കിട്ടിയാൽ തന്നെ ഞാൻ എടുക്കയില്ല. കറുത്ത പട്ടാളത്തിൽ അതാ ഒരു
സുബേദാർ! അയാൾക്കു 'ജെല്ലിയും ജാമും ചീസും' കൂടിയേ കഴിയും. ഇപ്പോൾ
പിടിച്ച മത്തിമീൻ ഒരു കാശിന്നു നൂറു കിട്ടും. എങ്കിലും പന്ത്രണ്ടു മത്തി പുഴു
ങ്ങി ഒരു തകരത്തിലാക്കി കറെ എണ്ണയും ഒഴിച്ചുവരുന്നുണ്ടു. അതിന്നു നാല
ണ വില. അയാൾക്കു അതു കൂടിയേ കഴിയൂ."

സുകു: "നിണക്കു അയാളുടെ മാസപ്പടി കിട്ടിയാൽ നിയും അങ്ങിനെ
തന്നെ ചെയ്യും."

സത്യ: "ഒരിക്കലും ചെയ്കയില്ല. എന്റെ അമ്മ ഇതൊക്ക എന്നെ പഠി
പ്പിച്ചിട്ടുണ്ടു. അത്യാവശ്യമായതിന്നു മാത്രമേ പണം ചെലവാക്കാവു. നുമ്മൾ
പ്രധാനമായി ചിന്തിക്കേണ്ടതു വെടിപ്പു, വൃത്തി, സുഖം, അത്യാവശ്യത, ചുരു
ങ്ങിയ വില എന്നിവയാകുന്നു. ഭംഗി, ശോൿ, തലായവയല്ല." ഇതു പറയു
മ്പോഴെക്കു തേജോപാലൻ അടുക്കളയിൽ പോയി കഞ്ഞിവെപ്പാൻ ആരംഭിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/64&oldid=195820" എന്ന താളിൽനിന്ന് ശേഖരിച്ചത്